പഴയങ്ങാടി: സ്പെയിനിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് 5.35 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ. പഴയങ്ങാടി എരിപുരം സ്വദേശി എ.വി. സജിത് പത്മനാഭനാ(37)ണ് അറസ്റ്റിലായത്.
Read Also : ഒമ്പതു വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: ട്യൂഷൻ സെന്റർ അധ്യാപകനെതിരേ പോക്സോ കേസ്
കൊട്ടില സ്വദേശി പി. വൈശാഖിന്റെ പരാതിയിലാണ് പഴയങ്ങാടി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സ്പെയിനിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് 2020 മുതൽ വൈശാഖിൽ നിന്ന് സജിത് കുമാർ ബാങ്ക് വഴിയാണ് പണം കൈപറ്റിയത്. ചെറുകുന്ന് സ്വദേശികളിൽ നിന്നും വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയതുൾപ്പടെ പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണപുരം, പരിയാരം സ്റ്റേഷനുകളിലും ജില്ലക്ക് പുറത്തും 2020 മുതൽ ഇയാൾക്കും കൂട്ടുപ്രതികൾക്കുമെതിരെ കേസുണ്ട്.
പഴയങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.എൻ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പഴയങ്ങാടി എ.എസ്.ഐ പ്രസന്നൻ, സി.പി.ഒമാരായ ചന്ദ്രകുമാർ, സിയാദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Post Your Comments