കൊച്ചി: പഴയ നെറ്റിപ്പട്ടം ഉരുക്കി പുതി നെറ്റിപ്പട്ടം പണിയുന്നതിനെ ചോദ്യം ചെയ്ത് രാജ കുടുംബാംഗം നൽകിയ ഹർജി സുപ്രീം കോടതി തള്ളി. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ പഴയനെറ്റിപ്പട്ടത്തിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുക്കാതെ പുരാവസ്തു മൂല്യമുള്ള ഈ ആഭരണങ്ങള്‍ ഉരുക്കുന്നതിനെതിരെയാണ് തൃപ്പൂണിത്തുറ രാജ കുടുംബാംഗം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ജസ്റ്റിസ്മാരായ എം.എം സുന്ദരേഷ്, രാജേഷ് ബിന്ദാൽ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി തള്ളിയത്.
ക്ഷേത്രവും ആയി ബന്ധപ്പെട്ട വിഷയങ്ങളിൽ തങ്ങളുടെ കൂടി അഭിപ്രായം തേടണം എന്നായിരുന്നു രാജ കുടുംബത്തിന്റെ ആവശ്യം. എന്നാൽ പഴയ നെറ്റിപ്പട്ടം ഉരുക്കിയാണ് പുതിയ നെറ്റിപ്പട്ടം പണിതത് എന്നും, അതിനാൽ ഈ ഹർജി അപ്രസക്തം ആയെന്നും കൊച്ചിൻ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ പി വി ദിനേശ്, നിഷേ രാജൻ ഷൊങ്കർ എന്നിവർ കോടതിയെ അറിയിച്ചു. തുടർന്നാണ് സുപ്രീംകോടതി ഹർജി തള്ളിയത്.
തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ പഴയ നെറ്റിപ്പട്ടം ഉരുക്കി പുതിയതു നിർമിക്കാൻ 2016 ഫെബ്രുവരി 25നാണ് ദേവസ്വം ബോർഡ് തീരുമാനിച്ചത്. പഴയ സ്വർണ നെറ്റിപ്പട്ടത്തിലെ കല്ലുകൾ പുതിയതിൽ ഉപയോഗിക്കാനും തീരുമാനിച്ചിരുന്നു. പഴയ നെറ്റിപ്പട്ടത്തിന്റെ ചരിത്രപരമായ മൂല്യം കണക്കാക്കാതെയുള്ള നടപടിയെ ചോദ്യം ചെയ്ത് തൃപ്പൂണിത്തുറ സ്വദേശി എസ്. അനുജനും രാജ കുടുംബവുമാണ് കോടതിയെ സമീപിച്ചത്.
Post Your Comments