കല്ലടിക്കോട്: കൊറോണ വൈറസ് പ്രതിരോധത്തിനായി സ്വയം മരുന്ന് ഉണ്ടാക്കി കഴിച്ച ആള്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാവിലെ പച്ചക്കര്‍പ്പൂരത്തോടൊപ്പം മറ്റു ചില വസ്തുക്കളും ചേര്‍ത്ത് കോവിഡ് പ്രതിരോധത്തിനെന്ന പേരില്‍ ഉണ്ടാക്കി സ്വയം കഴിച്ച കല്ലടിക്കോട് ഇരട്ടക്കല്ലില്‍ താമസിക്കുന്ന കാഞ്ഞിരപ്പുഴ മംഗലത്ത് പ്രകാശ്(47) ആണ് മരിച്ചത്. കഴിച്ച ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റാരും ഇതു കഴിച്ചിട്ടില്ല. ഭാര്യ: ജയ. മകന്‍: കൃഷ്ണപ്രസാദ്. അമ്മ: തായികുട്ടി
Post Your Comments