USALatest NewsInternational

കൊറോണ ആഘാതം മറികടക്കാൻ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്ബത്തിക ഉത്തേജക പാക്കേജുമായി ട്രംപ്

ഇതുസംബന്ധിച്ച ബില്‍ സെനറ്റില്‍ രണ്ടു ദിവസം ചര്‍ച്ചക്കിട്ട ശേഷം ജനപ്രതിനിധി സഭ പാസാക്കി.

ന്യൂയോര്‍ക്ക്: കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന സാമ്ബത്തിക ആഘാതം മറികടക്കുന്നതിന് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഉത്തേജകപാക്കേജില്‍ ഒപ്പുവെച്ച്‌ ഡൊണാള്‍ഡ് ട്രംപ്. രണ്ട് ട്രില്യന്‍ ഡോളറിന്റെ ഉത്തേജപാക്കേജിലാണ് ട്രംപ് ഒപ്പുവെച്ചത്. ഇതുസംബന്ധിച്ച ബില്‍ സെനറ്റില്‍ രണ്ടു ദിവസം ചര്‍ച്ചക്കിട്ട ശേഷം ജനപ്രതിനിധി സഭ പാസാക്കി.

ലോകത്ത് നിലിവില്‍ കൊറോണവൈറസ് രോഗബാധിതര്‍ ഏറ്റവും കൂടുതല്‍ അമേരിക്കയിലാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതിനോടകം ഒരു ലക്ഷംപിന്നിട്ടു. രണ്ട് ട്രില്യന്‍ ഡോളറിന്റെ പാക്കേജില്‍ ഒപ്പുവെക്കുന്നതിന് മുമ്പായി ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്‍സിനും ട്രംപ് നന്ദി അറിയിച്ചു.ബുധനാഴ്ച തൊഴില്‍ നഷ്ടപ്പെട്ടവരുടെ രജിസ്‌ട്രേഷന്‍ റെക്കോര്‍ഡ് നിരക്കിലെത്തിയിരുന്നു.

മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും മാക്കുട്ടം ചുരം തുറക്കാതെ കർണ്ണാടക ; കേന്ദ്രത്തെ സമീപിച്ച്‌ കേരളം

33 ലക്ഷം പേരാണ് തൊഴിലില്ലാത്തവരായി രജിസ്റ്റര്‍ ചെയ്തത്‌.അതേ സമയം വൈറ്റ്ഹൗസില്‍ നടന്ന ചരിത്രപരമായ ഒപ്പിടല്‍ ചടങ്ങിലേക്ക് റിപ്പബ്ലിക്കന്‍ എംപിമാരെ ക്ഷണിച്ചിരുന്നില്ല. മുന്‍പുള്ള ഏത് ദുരിതാശ്വസാ ബില്ലിനേക്കാളും ഇരട്ടി വലുതാണിതെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇത് നമ്മുടെ രാജ്യത്തെ കുടുംബങ്ങള്‍,തൊഴിലാളികള്‍, ബിസിനസുകാര്‍ തുടങ്ങിയവര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ആശ്വാസം നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button