ന്യൂഡല്‍ഹി: രാജ്യം ഒറ്റക്കെട്ടായി കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ വിചിത്രവും വിവാദവുമായ പ്രസ്താവന നടത്തി ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്‍. ഐടി മേജർ ഇൻഫോസിസിൽ ടെക്‌നിക്കൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്ന മുജീബ് മുഹമ്മദ് എന്ന യുവാവ് പൊതുസ്ഥലങ്ങളില്‍ പരസ്യമായി ചുമയ്ക്കണമെന്നും വൈറസ് പരത്തണമെന്നും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരിക്കുന്നു.
ഇന്‍ഫോസിസ് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥനാണ് മുജീബ്. മുജീബിന്റെ വാക്കുകള്‍ ഇങ്ങനെ, ‘പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കാതെ ചുമക്കുക. വൈറസ് പരക്കട്ടെ. ഇതിനായി നമുക്ക് കൈകോര്‍ക്കാം’. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മുജീബിന്റെ പോസ്റ്റ് വ്യാപകമായി പ്രചരിച്ചു.പോസ്റ്റ് വിവാദമായതോടെ ഇൻഫോസിസ് കമ്പനി കടുത്ത തീരുമാനം എടുക്കുകയായിരുന്നു.കാര്യത്തിന്റെ ഗൗരവം മനസിലാക്കി പ്രാഥമിക അന്വേഷണം നടത്തിയതായി കമ്പനി അധികൃതര്‍ പറഞ്ഞു.
We are deeply concerned with an inappropriate post being attributed to an Infosys employee. We strongly reaffirm our commitment to responsible social-sharing. Our preliminary enquiry, and discussions with our employee suggest that this could be a case of a mistaken identity.
— Infosys (@Infosys) March 26, 2020
ഇയാള്‍ തെറ്റുകാരനാണെന്ന് കണ്ടെത്തിയെന്നും മുജീബിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടെന്നും ഇന്‍ഫോസിസ് അറിയിച്ചു.ഇത്തരക്കാര്‍ സമൂഹത്തിനു തന്നെ അപകടമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. തുടർന്ന് മാരകമായ കൊറോണ വൈറസ് പ്രചരിപ്പിക്കാൻപരസ്യമായി ആഹ്വനം ചെയ്ത ഇൻഫോസിസ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments