ചെന്നൈ: കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ് നടന് സേതുരാമന്റെ മരണകാരണം കൊറോണയെന്ന് വ്യാജ പ്രചരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് സേതുരാമന് മരിച്ചത്. എന്നാല്‍ കൊറോണ ബാധിച്ചാണ് താരം മരിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണമാണ് നടക്കുന്നത്. മരിക്കുന്നതിന് തൊട്ടുമുന്‍പും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സേതുരാമന്.
കൊറോണയ്ക്കെതിരെ പോരാടാന്‍ ആരാധകരോട് ആഹ്വാനം ചെയ്യുന്ന സേതുരാമന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ലഭ്യമാണ്. ഇതോടെയാണ് കൊറോണ ബാധിച്ചാണ് നടൻ മരിച്ചതെന്ന് പ്രചാരണം നടക്കുന്നത്. ഇതിനെതിരെ സേതുരാമന്റെ സുഹൃത്തും ഡോക്ടര്‍ കുടിയായ അശ്വിന് കുമാര്‍ രംഗത്ത് വന്നിട്ടുണ്ട്.സേതുരാമനുമായി തനിക്ക് 20 വര്‍ഷത്തെ സൗഹൃദമുണ്ടെന്നും ഈ വേര്‍പാട് താങ്ങാവുന്നതിനും അപ്പുറമാണെന്നും അശ്വിന് കുമാര്‍ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറഞ്ഞു.
കൊറോണ ബാധയെ തുടര്‍ന്നാണ് സേതുരാമന് മരിച്ചതെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്നും അശ്വിന് കുമാര്‍ കൂട്ടിച്ചേര്‍ത്തു.ത്വക് രോഗവിദഗ്ദ്ധന്‍ ആയിരുന്ന സേതുരാമന് ചെന്നൈയില്‍ സ്വന്തമായി സി ക്ലിനിക് എന്ന സ്കിന്‍ കെയര്‍ സ്ഥാപനം നടത്തുകയായിരുന്നു. വിവാഹിതനാണ്. ഒരു കുട്ടിയുണ്ട്.
Post Your Comments