ഹായിൽ: സൗദിയിൽ പെൺകുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.ഹായിൽ-മുറൈഫിഖ് റോഡിനോട് ചേർന്ന താഴ്വരയിലാണ് 20 വയസ് പ്രായമുണ്ടെന്നു കരുതുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സൗദി പൗരനാണ് മൃതദേഹം കണ്ട വിവരം സുരക്ഷാ വകുപ്പുകളിൽ അറിയിച്ചത്.
Also read : കോവിഡ് 19 : ഒരു മലയാളിക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
സംഭവം കൊലപാതകണമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിക്കുകയായിരുന്നെന്നാണ് കരുതുന്നത്. കൊല്ലപ്പെട്ട പെൺകുട്ടി ഏത് രാജ്യക്കാരിയാണെന്ന് കണ്ടെത്തിയിട്ടില്ല. തിരിച്ചറിയുന്നതിനും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള സുരക്ഷാ വകുപ്പുകളുടെ അന്വേഷണം വേഗത്തിൽ പുരോഗമിക്കുന്നു
Post Your Comments