Latest NewsNewsGulfOman

കോവിഡ് 19 : ഒരു മലയാളിക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

മസ്‌ക്കറ്റ് : ഒമാനില്‍ ഒരു മലയാളിക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ. ഒരാഴ്ച മുന്‍പ് രോഗം ബാധിച്ച്   സലാല ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, തലശ്ശേരി സ്വദേശിയുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. മലയാളി ഉൾപ്പെടെ 10 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് പിടിപെട്ടവരുടെ എണ്ണം 109 ആയി. 23 പേർക്ക് രോഗം ഭേദമായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also read : കൊറോണയോടൊപ്പം തന്നെ ലോകം ജീവിക്കാന്‍ പഠിക്കണം; വൈറസ് വ്യാപനത്തെ എങ്ങനെ അതിജീവിക്കണമെന്ന് ലോകാരോഗ്യ സംഘടന

വൈറസ് വ്യാപനം തടയുവാൻ പത്ത് ദശ ലക്ഷം ഒമാനി റിയാലിന്റെ സഹായം ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പ്രഖ്യാപിച്ചു. പകര്‍ച്ചവ്യാധിയെ നേരിടുവാന്‍ എല്ലാ സാധ്യതകളും ഒമാന്‍ സര്‍ക്കാര്‍ തേടുമെന്നും,അതിനു എല്ലാ പൗരന്മാരും രാജ്യത്തുള്ള എല്ലാ വിദേശികളും സുപ്രിം കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സുല്‍ത്താന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button