Latest NewsNewsIndia

ഇന്ത്യന്‍ സൈനിക ആസ്ഥാനം അടച്ചു : രാജ്യം കടന്ന് പോകുന്നത് നിര്‍ണ്ണായക ഘട്ടത്തിലൂടെ

ന്യൂഡല്‍ഹി : രാജ്യം കൊറോണ വൈറസ് വ്യാപനത്തിന്റെ പിടിയില്‍. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ റെയ്സിന ഹില്ലിലെ ഇന്ത്യന്‍ സൈനിക ആസ്ഥാനവും അടച്ചു. വ്യാഴാഴ്ച മുതല്‍ 15 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സൈനികകാര്യ വകുപ്പിന്റെ ഓഫീസും അടച്ചിട്ടുണ്ട്.

Read Also : സാമൂഹിക അകലം പാലിക്കുക മാത്രമാണ് വൈറസ് വ്യാപനം തടയാന്‍ ഒരേയൊരു ഉപാധി : ദയവ് ചെയ്ത് അനുസരിയ്ക്കൂ… ജനങ്ങള്‍ക്ക് ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിരോധ നടപടിയുടെ ഭാഗമായി സൈനിക ആസ്ഥാനത്തെ ജീവനക്കാരുടെ എണ്ണം പകുതിയായി കുറച്ചിരുന്നു. കൂടാതെ ജീവനക്കാര്‍ സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സൈനിക ആസ്ഥാനം അടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത് എന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ നിലവിലെ ഉത്തരവാദിത്വത്തിനപ്പുറം ഇന്ത്യന്‍ സൈന്യം പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button