കോവിഡ് 19 എന്ന വലിയ വിപത്ത് പൊട്ടിപുറപ്പെട്ട് അനേകം ജീവനുകള്‍ കൊഴിഞ്ഞുവീണ ചൈനയില്‍ നിന്ന് വീണ്ടും നല്ലവാര്‍ത്തകള്‍ എത്തുകയാണ്. മരണ ഭയത്താല്‍ രണ്ടുമാസമായി അടച്ചിട്ട ചൈന വന്‍മതില്‍ ഭാഗികമായി തുറന്നു. അതേസമയം വൈറസ് പൊട്ടിപുറപ്പെട്ട വുഹാനില്‍ ആരോഗ്യകാര്‍ഡുള്ളവര്‍ക്കു മാത്രമാണ് യാത്ര അനുവദിച്ചിരിക്കുന്നത്.
രോഗം ആദ്യം ഉണ്ടായ ഹുബെ പ്രവിശ്യയിലെ യാത്രാവിലക്ക് നീക്കിയതിനു പിന്നാലെയാണ് ചൈന വന്‍മതില്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നിരിക്കുന്നത്. ഒരു ദിവസം രാവിലെ ഒമ്പതുമുതല്‍ നാലുവരെ മുന്‍കൂട്ടി ബുക് ചെയ്ത 19500 പേരെ മാത്രമെ അനുവദിക്കൂ. കോവിഡിന്റെ ഉത്ഭവ കേന്ദ്രമായ വുഹാനില്‍ റെയില്‍വെ സ്റ്റേഷന്‍ ഫയര്‍ എന്‍ജിനുകള്‍ കൊണ്ട് കഴുകി അണുവിമുക്തമാക്കി. ഏപ്രില്‍ എട്ടിന് യാത്രയ്ക്ക് പൂര്‍ണമായി വുഹാന്‍ തുറന്നുകൊടുക്കും.
Post Your Comments