ന്യൂഡല്‍ഹി: കൊവിഡ്-19 വ്യാപനം ഗുരുതരമായതിനെ തുടര്‍ന്ന് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡല്‍ഹി ഷഹീന്‍ബാഗിലെ സി.എ.എ വിരുദ്ധ സമരക്കാരെ ഒഴിപ്പിച്ചു. സമരപ്പന്തല്‍ പൊലിസ് പൊളിച്ചു മാറ്റി. ആളുകള്‍ ഒത്തുകൂടുന്നത് രാജ്യമെങ്ങും കര്‍ശനമായി നിയന്ത്രിച്ചതിന്റെ ഭാഗമായാണ് നടപടി. എല്ലാവരോടും സമര പന്തലിൽ നിന്ന് ഒഴിയാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതിനു തയ്യാറാവാതിരുന്ന സമരക്കാരെ ബലംപ്രയോഗിച്ച് നീക്കുകയായിരുന്നുവെന്ന് പൊലിസ് പ്രതികരിച്ചു.
കനത്ത പൊലീസ് സുരക്ഷയില്‍ ഇന്ന് രാവിലെയാണ് പൊളിച്ചു മാറ്റല്‍ നടപടികള്‍ ആരംഭിച്ചത്. കോവിഡ് വ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന്, അടച്ചുപൂട്ടല്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഡല്‍ഹി പൊലീസ് സമരപന്തലുകള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും നിയന്ത്രണങ്ങള്‍ പാലിച്ച് സമരം തുടരുമെന്ന് പ്രതിഷേധക്കാര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സമരപന്തലുകള്‍ മുഴുവനായും പൊളിച്ച് മാറ്റുകയായിരുന്നു.
ഷാഹീന്‍ ബാഗ് ഏരിയയിലുള്ള എല്ലാ സമരപന്തലുകളും പൊളിച്ച് മാറ്റിയിട്ടുണ്ട്. വൈറസ് വ്യാപനം തടയാനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് പ്രക്ഷോഭകര്‍ സമരം തുടര്‍ന്നിരുന്നത്. സമരപന്തലില്‍ ഒരു സമയം അഞ്ച് പേര് മാത്രമായി ചുരുങ്ങിയിരുന്നു. 70 വയസിന് മുകളിലും പത്ത് വയസിന് താഴെയും പ്രായമുള്ളവരെ സമര വേദിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
101 ദിവസമായി ഡല്‍ഹിയുടെ ഹൃദയഭാഗത്ത് സമരം ആരംഭിച്ചിട്ട്. പ്രതിഷേധ സൈറ്റ് അഴിച്ചു മാറ്റി,. ചില പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ” ഡെപ്യൂട്ടി കമ്മീഷണർ ആർപി മീന പറഞ്ഞു.പ്രതിഷേധക്കാരിൽ മൂന്നു പേരൊഴികെ എല്ലാവരും ഞായറാഴ്ച സൈറ്റിൽ നിന്ന് പിന്മാറിയിരുന്നു. കോവിഡ് 19 രോഗത്തിനെതിരായ പോരാട്ടത്തിന് ഐക്യദാർഢ്യം നൽകുന്നതിന് അവരുടെ പ്രക്ഷോഭത്തിന്റെ പ്രതീകാത്മക ചിഹ്നമായി അവരുടെ ചെരിപ്പുകൾ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
Post Your Comments