തിരുവനന്തപുരം : 2031-ലെ നിയമസഭ തെരഞ്ഞെടുപ്പോടെ കേരളത്തിൽ മുസ്ലിം ലീഗിന്റെ അക്കൗണ്ട് സി.പി.എം പൂട്ടിക്കുമെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ. നിയമസഭയില്‍ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയിലായിരുന്നു ഷംസീര്‍ ഈക്കാര്യം പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലീഗ് മൂന്ന് ജില്ലകളിലേക്ക് ഒതുങ്ങി. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട്, കാസർകോട് ജില്ലകളിലെ അക്കൗണ്ട് പൂട്ടിക്കും. തൊട്ടടുത്ത തിരഞ്ഞെടുപ്പോടെ മലപ്പുറം ജില്ലയിലെ അക്കൗണ്ടും പൂട്ടിക്കുമെന്നും ഷംസീര്‍ പറഞ്ഞു.
എന്നാല്‍, ലീഗിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഐസ് കട്ടയിൽ പെയിൻറടിക്കുന്നത് പാേലെയാണെന്ന് നിയമസഭയില്‍ ഉപധനാഭ്യര്‍ഥനകളെ എതിര്‍ത്ത് നടത്തിയ പ്രസംഗത്തില്‍
മഞ്ഞളാംകുഴി അലി എം.എല്‍.എ പറഞ്ഞു. ലീഗിനെ തകർക്കാനും ഇല്ലാതാക്കാനും ഒരുപാടുപേർ ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം ലീഗിനെ എതിർക്കുന്നോ അതിൻെറ ഇരട്ടിയിൽ തിരിച്ചുവരുമെന്നും അതിന് കഴിവുള്ള നേതാക്കൾ ലീഗിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also : പെൺകുട്ടിയുടെ അമ്മയെ അരുൺ പരിചയപ്പെട്ടത് ഫോൺ വഴി, തുടർന്ന് വീട്ടിൽ താമസം: 14 കാരി ഗർഭിണിയായതിന് പിന്നിൽ..
ലീഗിനോളം ആത്മാര്‍ഥതയുള്ള പാര്‍ട്ടി അല്ലാഹുവിന്റെ ദുനിയാവില്‍ വേറെയില്ലെന്നും
മഞ്ഞളാംകുഴി അലി പറഞ്ഞു.സി.എച്ച്. മുഹമ്മദ് കോയ പറഞ്ഞതുപോലെ ലീഗ് ഉറങ്ങുന്ന സിംഹമാണ്. അതിനെ വെറുതെ ചൊറിഞ്ഞ് ഉണര്‍ത്തേണ്ട എന്നും മഞ്ഞളാംകുഴി അലി പറഞ്ഞു.
Post Your Comments