തിരുവനന്തപുരം : മുസ്ലിം ലീഗിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഐസ് കട്ടക്ക് പെയിന്റടിക്കുന്നത് പോലെയാണെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ. ‘മുസ്ലിം ലീഗിനോളം ആത്മാര്‍ഥതയുള്ള അണികളുള്ള പാര്‍ട്ടി അല്ലാഹുവിന്റെ ദുനിയാവില് വേറെയില്ല. സി.എച്ച്. മുഹമ്മദ് കോയ പറഞ്ഞതുപോലെ ലീഗ് ഉറങ്ങുന്ന സിംഹമാണ്. അതിനെ വെറുതെ ചൊറിഞ്ഞ് ഉണര്‍ത്തേണ്ട’ -മഞ്ഞളാംകുഴി അലി പറഞ്ഞു.
ലീഗിനെ തകര്‍ക്കാനും ഇല്ലാതാക്കാനും ഒരുപാടുപേര് ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം ലീഗിനെ എതിര്‍ക്കുന്നോ അതിണ്ട് ഇരട്ടിയില്‍ തിരിച്ചുവരും. അതിന് കഴിവുള്ള നേതാക്കളുണ്ടെന്നും മഞ്ഞളാംകുഴി അലി നിയമസഭയില്‍ പറഞ്ഞു.
അതേസമയം 2031ലെ നിയമസഭ തെരഞ്ഞെടുപ്പോടുകൂടി കേരളത്തില്‍ മുസ്ലിംലീഗിന്റെ അക്കൗണ്ട് സി.പി.എം പൂട്ടിക്കുമെന്ന് എ.എന്‍. ഷംസീര്‍ എം.എല്‍.എ പറഞ്ഞു.
Post Your Comments