കറാച്ചി: കൊറോണ രോഗം ബാധിച്ചയാളോടൊപ്പം സെല്‍ഫിയെടുത്ത പാകിസ്ഥാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥർ. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സുക്കൂറിലുള്ള കൊറോണ ക്വാറന്റൈന്‍ ഫെസിലിറ്റിയില്‍ വെച്ചാണ് സംഭവം. ആറ് ഉദ്യോഗസ്ഥരാണ് കൊറോണ രോഗബാധിതനൊപ്പം സെല്‍ഫിയെടുത്തത്. ഈ ചിത്രം വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതിനെ തുടർന്ന് ഇവർക്കെതിരെ നടപടിയെടുത്തു. ഇവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
അതേസമയം കൊറോണ രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയ എഴുന്നൂറോളം പേരെ കറാച്ചി ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്തതതായി സിന്ധ് പൊലീസ് അറിയിച്ചു.
Post Your Comments