കണ്ണൂര്‍: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും അനാവശ്യമായി പുറത്തിറങ്ങി കറങ്ങി നടന്നവര്‍ക്കെതിരെ നടപടിയെടുത്ത് പോലീസ്. കണ്ണൂരില്‍ 10 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനം നിര്‍ത്തിച്ച് എന്ത് ആവശ്യത്തിനാണ് പുറത്തിറങ്ങിയതെന്ന് ചോദിച്ച് ആവശ്യമെങ്കില്‍ മാത്രമാണ് അധികൃതർ യാത്ര തുടരാന്‍ അനുവദിച്ചത്. കാരണമില്ലാതെ പുറത്തിറങ്ങിയാല്‍ കര്‍ശന നിയമനടപടി നേരിടേണ്ടി വരുമെന്ന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര അറിയിച്ചു. പലയിടത്തും പരിശോധനകള്‍ക്ക് യതീഷ് ചന്ദ്ര നേരിട്ടെത്തിയാണ് നേതൃത്വം കൊടുത്തത്.
ഒരുപാട് പേര്‍ വെറുതെ പുറത്ത് ഇറങ്ങുന്നുണ്ടെന്നും ഇറങ്ങുന്നവരില്‍ 85 ശതമാനവും അനാവശ്യ കാരണങ്ങളാണ് പറയുന്നതെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കി. പുറത്തിറങ്ങിയവരെ പിടികൂടിയപ്പോള്‍ 20 കിലോമീറ്ററോളം ദൂരത്ത് നിന്നാണ് വരുന്നതെന്ന് മനസിലായി. ചോദിച്ചപ്പോൾ അരി വാങ്ങിക്കാന്‍ വന്നതാണെന്ന് കള്ളം പറഞ്ഞെന്നും യതീഷ് ചന്ദ്ര പറയുന്നു. അനാവശ്യമായി പുറത്തിറങ്ങിയരോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയും നിലപാട് കടുപ്പിക്കേണ്ടടിടത്ത് അങ്ങനെ ചെയ്‌തും അധികൃതർ പരിശോധന കടുപ്പിച്ചു.
Post Your Comments