ന്യൂഡൽഹി: കൊറോണ വൈറസ് മരണ സംഖ്യ കുതിച്ചുയരുന്നു. ഇന്ത്യയില്‍ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം പത്തായി. അതേസമയം ലോകത്തിലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ വൈറസ് ബാധ മൂലം ഇതുവരെ 16,500 പേരാണ് മരണമടഞ്ഞത്.ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ 601 പേരാണ് മരിച്ചത് അതോടെ ഇറ്റലിയിലെ മരണസംഖ്യ 6077 ആയി ഉയര്‍ന്നു. കൂടാതെ സ്‌പെയിനില്‍ 2311 പേരും ഇറാനില്‍ 1182 പേരും കൊറോണ മൂലം മരണമടഞ്ഞു. ഇന്ത്യയിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഉള്‍പ്പെടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
ഇന്നു മുതല്‍ 31വരെ സംസ്ഥാനം പൂര്‍ണമായി അടച്ചിടും. രാജ്യത്ത് 9 മരണം റിപ്പോര്‍ട്ട് ചെയ്തു. 471 ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 75 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആഭ്യന്തര വിമാനസര്‍വ്വീസുകളടക്കം നിര്‍ത്താനും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കാനും തീരുമാനമായി.പഞ്ചാബില്‍ പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തു.
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 1. 548 ജില്ലകള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പൂര്‍ണമായ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഒഡിഷ എന്നിവിടങ്ങളില്‍ ഭാഗികമായ കര്‍ഫ്യുവും ഏര്‍പ്പെടുത്തി. ഇതില്‍ 80 ജില്ലകള്‍ ഉള്‍പ്പെടും. 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് പൂര്‍ണമായും കര്‍ഫ്യു ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥനം പഞ്ചാബാണ്. അവശ്യ സര്‍വ്വീസുകള്‍ ഒഴികെ മറ്റെല്ലാം നിര്‍ത്തിവച്ചു.
ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഒ.പി വിഭാഗം അടച്ചുപൂട്ടി. കുറ്റവാളികള്‍ അധികമുള്ള ജയിലുകളില്‍ നിന്ന് പരോള്‍ നല്‍കാന്‍ സാധിക്കുന്നവരെ കണ്ടെത്തി പരോള്‍ നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.ലോകത്തുടനീളമുള്ള കൊറോണ വ്യാപനത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 378,600 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് .
ചൈനയില്‍ 81,498 പേരിലും ഇറ്റലിയില്‍ 63,927 പേരിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 100,982 പേര്‍ കൊറോണ വൈറസ് ബാധിച്ച് രോഗവിമുക്തി നേടി. അതേസമയം ഇന്ത്യയില്‍ ഇതുവരെ 500 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
Post Your Comments