മുംബൈ: മുംബൈയില്‍ ഒരു മലയാളി നഴ്സിന് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മുംബൈയില്‍ കൊറോണ വൈറസ് ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം രണ്ടായി.രോഗം സ്ഥീരികരിച്ച നഴ്സുമാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റ് 14 നഴ്സുമാരെ ക്വാറ ന്റൈന്‍ ചെയ്തിട്ടുണ്ട്.
രണ്ടു ദിവസം മുമ്പ് മുംബൈയില്‍ സ്വകാര്യ ആശുപത്രിയിലെ ഒരു മലയാളി നഴ്സിന് കൊറോണ വൈറസ് ബാധിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റൊരു നഴ്സിനാണ് ഇപ്പോള്‍ രോഗ ബാധ സ്ഥിരീകരീച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധിതനായ രോഗിയില്നിന്നാകാം രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍.
Post Your Comments