തിരുവനന്തപുരം: ഏപ്രില്‍ ഫൂളുമായി ബന്ധപ്പെട്ട് നാളെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് 19, ലോക് ഡൗണ്‍ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജ പോസ്റ്റുകള്‍ ഉണ്ടാക്കുന്നതും അത് ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഏപ്രിൽ ഫൂൾ – വ്യാജ പോസ്റ്റുകൾക്കെതിരെ കർശന നടപടി
ഏപ്രിൽ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകൾ ശദ്ധയിൽപ്പെട്ടിട്ടുണ്ട് . കോവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗൺ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജപോസ്റ്റുകൾ ഉണ്ടാക്കുന്നതും അത് ഷെയർ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുന്നതാണ്.
ഇത്തരം പോസ്റ്റുകളുമായി എന്തെങ്കിലും സംശയമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. കോവിഡ് കൺട്രോൾ റൂം നമ്പർ : 9497900112, 9497900121, 1090 എന്നീ നമ്പറുകളുമായി ബന്ധപ്പെടേണ്ടതാണ്.
#keralapolice #covid19 #fakemessages #aprilfool
Post Your Comments