ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തേ, പനി ഭേദമാകാത്തതിനെ തുടര്‍ന്ന് ബോറിസിന്റെ ഐസൊലഷന്‍ നീട്ടിയിരുന്നു. എന്നാൽ കോവിഡ്-19 രോഗലക്ഷണങ്ങള്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്നതിനാല്‍ തുടര്‍ പരിശോധന നടത്തുന്നതിനാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. രോഗലക്ഷണങ്ങള്‍ ഗുരുതരമല്ലാത്തതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന അദ്ദേഹം യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
ചാള്‍സ് രാജകുമാരനും കൊറോണ സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് ഒദ്യോഗിക വിശദീകരണം.രാജ്യത്ത് രോഗബാധയുടെ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്ത ലണ്ടന്‍ നഗരത്തിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകള്‍ തീര്‍ന്നു തുടങ്ങിയതായും “സുനാമി’ക്കു സമാനമായ അവസ്ഥയാണുള്ളതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ചില ആശുപത്രികളില്‍ അമ്പതു ശതമാനത്തോളം ജീവനക്കാര്‍ രോഗാവസ്ഥയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തുന്നില്ല. അല്ലെങ്കില്‍ അവര്‍ വീടുകളില്‍ സെല്‍ഫ് ഐസൊലേഷനിലാണ്. ഇതും ആശുപതികളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
Post Your Comments