ന്യൂഡൽഹി: ഡല്‍ഹി സര്‍ക്കാര്‍ തൊഴിലാളികൾക്ക് മൂന്ന് മാസത്തേക്ക് കര്‍ഫ്യൂ പാസുകള്‍ നല്‍കിയത് ലോക്ക്ഡൗണ്‍ കാലാവധി സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചതായി കേന്ദ്ര സര്‍ക്കാറിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ANI റിപ്പോർട്ട് ചെയ്തു. ഇതാണ് കൂട്ടപ്പലായനത്തിന് വഴിയൊരുക്കിയത്. ഇക്കാര്യം എ.എ.പി മനപൂര്‍വ്വം ചെയ്തതാണെന്നും ഇവര്‍ പറയുന്നുലോക്ക്ഡൗണ് കാലാവധി മൂന്നുമാസത്തേക്ക് നീട്ടുമെന്ന തരത്തില്‍ ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാര്‍ അഭ്യൂഹം പ്രചരിപ്പിച്ചതായാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിക്കുന്നതെന്ന് എ.എന്‍.ഐ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, തൊഴിലാളികളെ കൊണ്ടുപോകാന്‍ 1000 ബസ് ഏര്‍പ്പെടുത്തിയ യോഗി സര്‍ക്കാർ സമയോചിതമായി ഇടപെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥിതിഗതികള്‍ ശരിയായി കൈകാര്യം ചെയ്തതായാണ് ഇതേക്കുറിച്ച് പറയുന്നത്. അതേസമയം ഇതര സംസ്ഥാനവും തൊഴിലാളികൾക്ക് അവർ തങ്ങുന്ന സംസ്ഥാനം ആണ് സൗകര്യങ്ങൾ ഒരുക്കേണ്ടത്. ഇത് കേന്ദ്ര നിർദ്ദേശവും ആയിരുന്നു.എന്നാൽ ഡൽഹിയിൽ തൊഴിലാളികൾ ആരോപിക്കുന്നത് അവർക്കുള്ള കറന്റും മറ്റും കട്ട് ചെയ്തതായാണ്. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
ലോക്ക് ഡൗണ്‍ കാലത്ത് അതാത് സംസ്ഥാനത്ത് കുടുങ്ങിയ അതിഥി സംസ്ഥാനക്കാരുടെ ഭക്ഷണവും വേതനവും ഉറപ്പുവരുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്.എന്നാല്‍ അനുമതി ഇല്ലാതെ ആരും സ്വന്തം സ്ഥലത്തേക്ക് യാത്ര ചെയ്യരുതെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളികളെ ഇറക്കിവിടുന്ന വീട്ടുടമകള്‍ക്കെതിരെ കര്‍ശന നിലപാടെടുക്കണമെന്നും, വേതനം നല്‍കാത്ത തൊഴിലുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ സംരക്ഷണം അതാത് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പു വരുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് . .
Post Your Comments