Latest NewsKeralaIndia

ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ മകന്‍ ഹോം ക്വാറന്റീനില്‍ നില്‍ക്കാതെ നാട്ടിലിറങ്ങി: മുന്‍ കോഴിക്കോട് മേയര്‍ പ്രേമജത്തിനെതിരെ കേസ്

മേയറുടെ മകനും കുടുംബവും ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനായിരുന്നു നിര്‍ദ്ദേശം.

കോഴിക്കോട്: ഓസ്‌ട്രേലിയയില്‍ നിന്നും നാട്ടിലെത്തിയ സി.പി.എം നേതാവും മുന്‍ മേയറുമായ എ.കെ.പ്രേമജത്തിന്റെ മകന്‍ ഹോം ക്വാറന്റീന്‍ ലംഘിച്ചെന്നു പരാതി. ഇത് അന്വേഷിക്കാനെത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരോട് തട്ടിക്കയറിയതിന് പ്രേമജത്തിനെതിരെ മെഡിക്കല്‍ കോളെജ് പൊലീസ് കേസ്സെടുത്തു. മേയറുടെ മകനും കുടുംബവും ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനായിരുന്നു നിര്‍ദ്ദേശം.

തടവുകാര്‍ക്ക് പരോളോ ജാമ്യമോ അനുവദിക്കണമെന്ന് സുപ്രീംകോടതി: തി​ഹാ​ര്‍ ജ​യി​ലി​ല്‍​ നടപടി ആരംഭിച്ചു

എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ യുവാവ് പുറത്ത് പോയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് തങ്ങളെ മുന്‍ മേയര്‍ ശകാരിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതെന്നാണ് പരാതി.മലാപ്പറമ്പ് സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി. ബീന , ജോയന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷനോജ് എന്നിവരുടെ പരാതിയിലാണെന്ന് പോലീസ് കേസെടുത്തത്. ഓസ്‌ട്രേലിയ ഉള്‍പ്പടെ 16 രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തുന്നവര്‍ക്ക് 28 ദിവസമാണ് ക്വാറന്റിംഗ് കാലാവധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button