Latest NewsCricketNewsSports

കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ താമസിച്ചിരുന്ന അതേ ഹോട്ടലില്‍ ദക്ഷിണാഫ്രിക്കന്‍ ടീമംഗങ്ങളും

കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ താമസിച്ചിരുന്ന അതേ ഹോട്ടലില്‍ തന്നെയാണ് ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം താമസിച്ചത്. ഇന്ത്യന്‍ പര്യടത്തിനായി ദക്ഷിണാഫ്രിക്കന്‍ ടീം താമസിച്ച ലഖ്‌നൗവിലെ ഹോട്ടലിലാണ് കനിക കപൂറും താമസിച്ചത്. ഇവര്‍ ഹോട്ടലിലെ ലോബിയില്‍ വെച്ച് ഒരുപാട് പേരോട് ഇടപഴകുകയും ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്താതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ലണ്ടനില്‍ നിന്ന് മടങ്ങിവരവേയാണ് താരത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

കനിക കപൂറിനോട് വീട്ടില്‍ ഐസൊലേഷനില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ ഇത് അനുസരിക്കാതെ പലരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നും അതിനാല്‍ തന്നെ താരത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ലഖ്‌നൗ മെഡിക്കല്‍ ഓഫീസര്‍ നരേന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button