KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച രണ്ട് പേർ യാത്രചെയ്ത വിമാനങ്ങളുടെ വിവരങ്ങളും യാത്രാതീയതികളും പുറത്തുവിട്ട് അധികൃതർ; വിശദാംശങ്ങൾ ഇങ്ങനെ

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച 15 പേരില്‍ രണ്ടുപേര്‍ മലപ്പുറം മഞ്ചേരി സ്വദേശികളാണെന്ന് ആരോഗ്യ വകുപ്പ്. ഇവർ വിദേശത്ത് നിന്നാണ് എത്തിയത്. ഈ സാഹചര്യത്തിൽ വര്‍ യാത്രചെയ്ത വിമാനങ്ങളുടെ വിവരങ്ങളും യാത്രാ തീയതികളും ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇവരുടെ സഹയാത്രികരായിരുന്നവര്‍ ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു.

Read also: എനിക്ക് ഒരു പ്രശ്‌നവുമില്ല എന്ന് ചിന്തിക്കരുത്; മരണം തൊട്ടടുത്ത് വന്നുനില്‍ക്കുകയാണ്; എല്ലാവരും നേരിടണമെന്ന് ഇന്നസെന്റ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

#സംസ്ഥാനത്ത്_ഇന്ന്_കോവിഡ്19_സ്ഥിരീകരിച്ച_പതിനഞ്ചുപേരില്‍_രണ്ടുപേര്‍_മലപ്പുറം_ജില്ലക്കാരാണ്

1.വേങ്ങര കൂരിയാട് സ്വദേശി
മാര്‍ച്ച്‌ 19 ന് പുലര്‍ച്ചെ 5 മണിക്ക് അബുദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ എയര്‍ഇന്ത്യയുടെ IX 348 നമ്പര്‍ വിമാനത്തിലാണ് ഇയാള്‍ ജില്ലയിലെ ത്തിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ സ്വന്തം വീട്ടില്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്ന ഇയാളെ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട് .

2. കടലുണ്ടി നഗരം സ്വദേശി
മാര്‍ച്ച്‌ 21 ന് പുലര്‍ച്ചെ 3 മണിക്ക് എയര്‍ അറേബ്യയുടെ G9 425 നമ്ബര്‍ വിമാനത്തിലാണ് ഇയാള്‍ നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടിലെ ത്തിയത്. അവിടെ നിന്നും ആംബുലന്‍സില്‍ വീട്ടിലെത്തി വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്ന ഇവരെ മാര്‍ച്ച്‌ 22ന് (ഇന്ന്) മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

മാര്‍ച്ച്‌ 19 ന് പുലര്‍ച്ചെ 5 മണിക്ക് അബുദാബി യില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ എയര്‍ഇന്ത്യയുടെ IX 348 നമ്ബര്‍ വിമാനത്തിലും
മാര്‍ച്ച്‌ 21 ന് പുലര്‍ച്ചെ 3 മണിക്ക് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തിയ എയര്‍ അറേബ്യയുടെ G9 425 നമ്ബര്‍ വിമാനത്തിലും
യാത്ര ചെയ്തവര്‍ ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടണം. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതും യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകാന്‍ പാടില്ലാത്തതുമാണ്.

ജില്ലാ മെഡിക്കല്‍ കണ്‍ട്രോള്‍ റൂം നമ്ബര്‍
0483 2733251, 0483 2733252, 0483 2733253, 0483 2737858, 0483 2737857,

shortlink

Related Articles

Post Your Comments

Related Articles


Back to top button