
കൊവിഡ്19നെ പ്രതിരോധിക്കാനും ബോധവത്‍ക്കരണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യുവിന് പൂർണപിന്തുണയാണ് ജനം നൽകിയത്. ഇപ്പോൾ ജനതാ കര്‍ഫ്യുവിന്റെ ആവശ്യത്തെക്കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഇന്നസെന്റ്. കര്‍ഫ്യൂ എന്തിനാണ് എന്നാണ് പ്രഖ്യാപിച്ച ഘട്ടത്തില്‍ എനിക്ക് ആദ്യം തോന്നിയത്. പിന്നീട് ആലോചിച്ചപ്പോൾ ഇതിന്റെ പ്രാധാന്യം മനസിലായി. ഇത് ഒരു ദിവസം മാത്രമല്ല വേണ്ടത്. ഒരാഴ്‍ചയോ രണ്ടാഴ്‍ചയോ തുടര്‍ന്നുപോയാല്‍ കൊറോണ നാട്ടില്‍ നിന്ന് പമ്പ കടക്കുമെന്ന് അദ്ദേഹം പറയുകയുണ്ടായി.
Read also: രോഗ ലക്ഷണമുള്ളവര്‍ ഉടൻ ചികിത്സ തേടുക, ജസ്റ്റ് റിമംബര്‍ ദാറ്റ്; മുന്നറിയിപ്പുമായി സുരേഷ് ഗോപി
നിരീക്ഷണത്തിലിരിക്കുന്നവര്‍ പുറത്തിറങ്ങുന്നത് മൂലം നിരവധി ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്. ഇങ്ങനെയൊന്നും ചെയ്യരുത്. ലോകം മുഴുവനും കൊടുങ്കാറ്റായിരിക്കുകയാണ്. എനിക്ക് ഒരു പ്രശ്‌നവുമില്ല എന്ന് ചിന്തിക്കുകയല്ല വേണ്ടത്. പേടി വേണം. മരണം തൊട്ടടുത്ത് വന്നുനില്‍ക്കുകയാണ്. എല്ലാവരും നേരിടണം. രോഗം വന്നാല്‍ ഒറ്റയ്ക്കായി എന്ന് ഓര്‍ത്ത് പരിഭ്രമിക്കേണ്ട. നാടിന്റെ നന്മയ്ക്ക് വേണ്ടിയാണ് ഇതെന്നും സര്‍ക്കാരുകള്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു.
Post Your Comments