Latest NewsKeralaIndia

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിലയില്ല, കര്‍ഫ്യൂ തലേന്ന് മാര്‍ക്കറ്റുകളില്‍ ‘ഉത്രാടപ്പാച്ചിൽ’

രോഗാണുവ്യാപനം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പുറത്തിറങ്ങാന്‍ പറ്റില്ലേ എന്ന പരിഭ്രാന്തിയായിരുന്നു പലര്‍ക്കും.

കോഴിക്കോട്: കൊറോണ മൂലം കടകള്‍ അടച്ചിടുമെന്ന പരിഭ്രാന്തിയും ഞായറാഴചത്തെ കര്‍ഫ്യൂവും മൂലം കേരളം കണ്ടത് ഉത്രാടപാച്ചിലിനു സമാനമായ തിരക്ക്. ശനിയാഴ്ച വൈകുന്നേരം കേരളത്തിലെ മാര്‍ക്കറ്റുകളും മറ്റ് വിപണനശാലകളും കടുത്ത തിരക്കാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകള്‍ 50 കടന്നപ്പോള്‍ പൊതുജനങ്ങളുടെ പരിഭ്രാന്തിയും കൂടി. രോഗാണുവ്യാപനം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പുറത്തിറങ്ങാന്‍ പറ്റില്ലേ എന്ന പരിഭ്രാന്തിയായിരുന്നു പലര്‍ക്കും.

ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാരും ആരോഗ്യവകുപ്പും ആവര്‍ത്തിച്ച്‌ നല്‍കിയ നിര്‍ദേശങ്ങളെ മുഖവിലയ്ക്കെടുക്കാത്തത്രയും ആള്‍ക്കൂട്ടമായിരുന്നു കേരളത്തില്‍ ഇന്നലെ പലയിടത്തും കണ്ടത്.പരിഭ്രാന്തിക്ക് പുറമേ രാജ്യവ്യാപകമായി മാര്‍ച്ച്‌ 22 ഞായറാഴ്ച പ്രധാനമന്ത്രി ആഹ്വാനം ചെയ്ത രാജ്യവ്യാപക കര്‍ഫ്യൂവും ഇന്നലത്തെ തിരക്കിന് കാരണമായിട്ടുണ്ട്. നാളെ പുറത്തിറങ്ങാനാവില്ലെങ്കില്‍ പിന്നെ സാധാനങ്ങള്‍ എങ്ങനെ വാങ്ങുമെന്ന ചിന്തയില്‍ കടകള്‍ തോറും ആളുകള്‍ കയറിയിറങ്ങി.

നിര്‍ദേശം അവഗണിച്ചു; ഇറ്റലിയില്‍ നിന്നെത്തിയ മകളെ കൂട്ടിക്കൊണ്ടുവന്ന പിതാവിനെതിരേ കേസ്, ജോലി ചെയ്തിരുന്ന കള്ളുഷാപ്പ് പൂട്ടിച്ചു

അതിനിടെ കൊറോണ ഭീതിയുടെ മറവില്‍ ചില വ്യാപാര സ്ഥാപനങ്ങള്‍ സാധനങ്ങള്‍ പൂഴ്ത്തിവച്ച്‌ കൃത്രിമക്ഷാമമുണ്ടാക്കുകയും അമിത വില ഈടാക്കുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥാപനങ്ങള്‍ നല്‍കുന്ന ഓഫര്‍ കാരണം ആളുകള്‍ തടിച്ചുകൂടുന്ന സ്ഥിതിയും കുറവല്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭരണാധികാരികളും മുന്നറിയിപ്പ് തന്നിട്ടുണ്ട്.

പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. പൊതുസമൂഹത്തിന്റെ ആരോഗ്യത്തിനായി സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ വരും ദിവസങ്ങളില്‍ കടുത്ത നിയന്ത്രണമാവും ഏര്‍പ്പെടുത്തുകയെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button