മാഡ്രിഡ്: പ്രശസ്ത അന്തരാഷ്ട്ര പ്രശസ്ത ഫുട്ബാൾ ക്ലബ്ബ് റയൽ മാഡ്രിഡിന്റെ മുൻ പ്രസിഡന്റ് ലൊറൻസോ സാൻസ് (76) കൊവിഡ്-19 ബാധിച്ച് മരിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും വൃക്കതകരാറിലായതുമാണ് മരണത്തിനു കാരണമായത്. ഒരാഴ്ചയായി കൊവിഡ്-19 ബാധയെ തുടർന്ന് ഇദ്ദേഹം ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രോഗം മൂർഛിച്ചതോടെ ലൊറൻസോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ്-19 ലക്ഷണങ്ങളെ തുടർന്ന് ഒരാഴ്ചയോളം സ്വയം ഐസലേഷനിൽ കഴിഞ്ഞ ശേഷമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.
Also read : സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം ഉയരുന്നു: പുതിയ കണക്കുകള്‍ ഇങ്ങനെ
1995 മുതൽ 2000 വരെയുള്ള കാലഘട്ടത്തിലാണ് സാൻസ് റയൽ പ്രസിഡന്റായി സേവനം അനുഷ്ടിച്ചിരുന്നത്. ഇക്കാലയളവിൽ രണ്ടു തവണ ക്ലബ് ചാമ്പ്യൻസ് ലീഡ് കിരീടം സ്വന്തമാക്കി. റോബർട്ടോ കാർലോസ്, ക്ലാരൻസ് സിഡോഫ്, ഡാവർ സുക്കർ എന്നിവരെ സാൻസിന്റെ കാലയളവിലാണ് ക്ലബിലേക്ക് കൊണ്ടുവന്നത്.
Post Your Comments