റിയാദ്•സൗദിയില്‍ 48 പുതിയ കൊറോണ കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രലായം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊറോണ കേസുകളുടെ എണ്ണം 392 ആയി.
ശനിയാഴ്ച എട്ടുപേര്‍ കൂടി കൊറോണയില്‍ നിന്ന് വിമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് 16 പേര്‍ക്ക് കോവിഡ് 19 ഭേദപ്പെട്ടതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്ന് മന്ത്രാലയം എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. ആളുകളുമായി ഷെയ്ക്ക് ഹാന്‍ഡ് നല്‍കുന്നത് ഒഴിവാക്കുക, ഇടയ്ക്കിടെ കൈ കഴുകുക, ആള്‍കൂട്ടങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നിവ സുപ്രാധാന നിര്‍ദ്ദേശങ്ങളില്‍ ഉൾപ്പെടുന്നു.
എല്ലാ സാമൂഹിക കൂട്ടായ്മകളും വീട്ടിലാണെങ്കിലും അപകടകരമാണെന്നും അവ ഒഴിവാക്കണമെന്നും സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി പറഞ്ഞു.
വെള്ളിയാഴ്ച മൊറോക്കോ, ഇന്ത്യ, ജോർദാൻ, ഫിലിപ്പീൻസ്, യുകെ, യുഎഇ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള 70 പുതിയ കൊറോണ വൈറസ് കേസുകൾ സൗദി പ്രഖ്യാപിച്ചിരുന്നു. ഇവരെ വിമാനത്താവളങ്ങളില്‍ നിന്ന് ക്വാറന്റൈനിലേക്ക് മാറ്റുകയായിരുന്നു.
വൈറസിനെക്കുറിച്ച് ആശങ്കയുള്ള ആർക്കും അല്ലെങ്കിൽ അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങങ്ങളും മുന്നറിയിപ്പുകളും അറിയേണ്ടവര്‍ക്ക് ടോൾ ഫ്രീ നമ്പറായ 937 എന്ന നമ്പറിൽ മന്ത്രാലയത്തിന്റെ സേവന കേന്ദ്രവുമായി ബന്ധപ്പെടാം. കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിന് ഔദ്യോഗിക ഉറവിടങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
Post Your Comments