റോം: കൊറോണ വ്യാപനത്തിൽ പകച്ചു നിൽക്കുകയാണ് ഇറ്റലി. 24 മണിക്കൂറിനുള്ളില്‍ 627 മരണം സ്ഥിരീകരിച്ചതോടെ കോവിഡിനെ നേരിടാന്‍ ഇറ്റലി സൈന്യത്തെ ഇറക്കി. ഇറ്റലിയില്‍ ഇതുവരെ 4,000 ത്തിലധികം ആളകളാണ് കൊറോണ ബാധയെ തുടര്‍ന്ന് മരണമടഞ്ഞത്.
രാജ്യത്ത് സ്ഥിതി സങ്കീര്‍ണമായതോടെയാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ സൈന്യത്തെ രംഗത്തിറക്കിയത്. ഇറ്റലിക്ക് സഹായവുമായി ചൈനീസ് മെഡിക്കല്‍ വിദഗ്ധരും ലോംബാര്‍ഡിയില്‍ എത്തിയിട്ടുണ്ട്.
ഇറ്റലിയില്‍ ലോംബാര്‍ഡിയിലാണ് ആദ്യമായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒരു ദിവസത്തിനുള്ളില്‍ ഇത്രയേറെ മരണം ഒരു രാജ്യത്ത് സംഭവിക്കുന്നത് ആദ്യമായാണ്.
ലോംബപാര്‍ഡ് മേഖല പ്രസിഡന്റ് അറ്റിലിയോ ഫോണ്ടാന മിലിറ്ററി ലോക്ക്ഡൗണ്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ലോംബാര്‍ഡില്‍ ഉടനീളം 114 ഓളം സൈനികരാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ രംഗത്തിറക്കുന്നത്. രാജ്യത്താകെ 47,000 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Post Your Comments