കാസര്‍കോട്: കാസര്‍കോട് രോഗം സ്ഥിരീകരിച്ച രോഗി ശരിയായ വിവരങ്ങൾ കൈമാറുന്നില്ലെന്ന് അധികൃതർ. എത്ര ചോദിച്ചിട്ടും ഇയാള്‍ എവിടെയൊക്കെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന വിവരം നൽകുന്നില്ലെന്നും ഇതുമൂലം റൂട്ട് മാപ്പ് തയ്യാറാക്കാന്‍ സാധിക്കുന്നില്ലെന്നും കാസര്‍കോട് കലക്ടര്‍ വ്യക്തമാക്കി. തെറ്റായ വിവരങ്ങളാണ് രോഗി നല്‍കുന്നത്. ഇത് കാസര്‍കോട് ജില്ലയിലെ സാഹചര്യം ഗുരുതരമാക്കുകയാണ്. നിലവിലെ സാഹചര്യം മനസിലാക്കി കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്ന് കാല് പിടിച്ച്
പറഞ്ഞിട്ടും രോഗി മനസ്സിലാക്കുന്നില്ലെന്നും ഇയാള്‍ പലതും മറച്ചുവെക്കുകയാണെന്നും കലക്ടര്‍ പറഞ്ഞു.
Read also: കൊവിഡ് 19, തെർമൽ സ്ക്രീനിംഗ് പരിശോധനയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു
അതേസമയം കഴിഞ്ഞ ദിവസം ആറ് പേര്‍ക്കാണ് ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇതിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും ശക്തമാക്കിയിരിക്കുകയാണ്. രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ മാത്രമാണ് കടകൾ തുറക്കുക.
Post Your Comments