ചെന്നൈ: തമിഴ്‌നാട്ടില്‍ മൂന്നു പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. മൂന്നു പേരും വിദേശത്തു നിന്നെത്തിയവരാണെന്നു തമിഴ്നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്കര്‍ അറിയിച്ചു. രണ്ടുപേര്‍ തായ്ലന്‍ഡില്‍നിന്നും ഒരാള്‍ ന്യൂസിലന്‍ഡില്‍നിന്നും എത്തിയതാണെന്ന് അദ്ദേഹം വ്യക്തമാക്കി.ഇതോടെ തമിഴ്‌നാട്ടില്‍ രോഗ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി.രണ്ടു പേര് ചികിത്സയിലാണ്. ഒരാള്‍ രോഗമുക്തി നേടിയെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 300 കടന്നു.
ആവശ്യമെങ്കിൽ രാജ്യതലസ്ഥാനം അടച്ചിടുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും: അരവിന്ദ് കേജ്‌രിവാള്‍
ചെന്നൈയില്‍ മൂന്നു പേര്‍ക്കു കൂടി രോഗ ബാധ സ്ഥിരീകരിച്ചതോടെയാണ് രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 300 കടന്നത്. അതേസമയം ബിജെപി നേതാവ് വസുന്ധരെ രാജെയുടെയും എംപി ദുഷ്യന്ത് സിങ്ങിന്റെയും പരിശോധന ഫലം നെഗറ്റീവാണ്. കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറുമായി സമ്പര്‍ക്കം പുലര്‍ത്തിയതോടെയാണ് ഇരുവരുടെയും സാമ്പിള്‍ പരിശോധിച്ചത്. മഹാരാഷ്ട്രയില്‍ ഇന്ന് 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Post Your Comments