KeralaLatest NewsIndia

കൊവിഡ് ബാധിതര്‍ തോന്നിയപോലെ സഞ്ചരിച്ചു: കാസര്‍കോട് സ്ഥിതി അതീവ ഗുരുതരം, പരിഭ്രാന്തിയിൽ നാട്ടുകാർ

തിരുവനന്തപുരം : കൊറോണ വ്യാപനത്തെ തുടർന്ന് കാസര്‍കോട് ജില്ലയിൽ സ്ഥിതി ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാസര്കോട് രോഗികളുടെ എണ്ണം എട്ട് ആയി. ഇതോടെ കടുത്ത നിയന്ത്രണങ്ങള് ഏര്പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഗള്‍ഫില്‍ നിന്നെത്തിയ കാസര്‍കോടു സ്വദേശിയുടെ കൊവിഡ് സ്ഥിരീകരണത്തോടെ കടുത്ത ഭീതിയിലാണ് കാസര്‍കോട്ടുകാര്‍. ഇവിടെ ഇന്നുമാത്രം അഞ്ചുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇവരിലൊരാള്‍ ഈ മാസം 11ന് പുലര്‍ച്ചെ രണ്ടരയ്ക്ക് ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ രാവിലെ 7.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. 11ന് കോഴിക്കോട് താമസിച്ച അദ്ദേഹം 12ന് മാവേലി എക്‌സ്പ്രസില്‍ എസ് 9 കമ്പാര്‍ട്ട്‌മെന്റില്‍ കാസര്‍കോട്ടെത്തി. തുടര്‍ന്ന് കല്യാണ ചടങ്ങില്‍ സംബന്ധിച്ചു. നിരവധി ആളുകളുമായി അടുത്ത് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നുമായും മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീനുമായും അടുത്ത് ഇടപെട്ടു. ഇതേത്തുടര്‍ന്ന് ഇവര്‍ സ്വയം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

നഗരപ്രദേശത്തുള്ള ഇയാള്‍ എല്ലാവരുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. 17-ാം തിയ്യതിയാണ് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയത്. കാസര്‍കോട്ടെ ആദ്യ കൊവിഡ്-19 സ്ഥിരീകരിച്ചതും ദുബായില്‍ നിന്നെത്തിയ ആള്‍ക്കാണ്. ഗള്‍ഫില്‍, പ്രത്യേകിച്ച്‌ ദുബായില്‍ ഏറെ പ്രവാസികളുള്ള നാടാണ് കാസര്‍കോട്. അതുകൊണ്ട് ജാഗ്രത ശക്തമാക്കണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. നിരവധി പേര്‍ ഇതിനകം വന്നും പോയുമിരുന്നു.

സംസ്ഥാനത്ത് സാഹചര്യം ഗുരുതരം, പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു പൂർണ്ണമായും സംസ്ഥാനം പാലിക്കും: മുഖ്യമന്ത്രി

എന്നാല്‍ പലരും 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞില്ല. കണ്ണൂര്‍, കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ എത്തിയവര്‍ക്ക് നിരീക്ഷണത്തിനുള്ള നിര്‍ദേശം ലഭിച്ചിരുന്നെങ്കിലും മംഗളൂരു വഴിയെത്തിയവര്‍ക്ക് യാതൊരു പരിശോധനയോ നിര്‍ദേശങ്ങളോ ആദ്യ ഘട്ടത്തില്‍ നല്‍കിയിരുന്നില്ല.37 പേരുടെ പരിശോധനാഫലം കാസര്‍കോട് ഇനിയും ലഭിക്കാനുണ്ട്. ഇവിടെ ക്ലബുകളെല്ലാം അടച്ചിടണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.മംഗളൂരു വഴിയെത്തിയവരുടെ വിവരം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button