KeralaLatest NewsIndia

സംസ്ഥാനത്ത് സാഹചര്യം ഗുരുതരം, പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു പൂർണ്ണമായും സംസ്ഥാനം പാലിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനത്തിന്റെ സാഹചര്യം ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ട്. ഈ പ്രതിസന്ധിയെ നേരിടാന്‍ കേന്ദ്രനിര്‍ദേശങ്ങള്‍ പാലിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത മാര്‍ച്ച്‌ 22ന്റെ ജനത കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കും.

മെട്രോ അടക്കമുള്ള സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ഗതാഗത സംവിധാനങ്ങള്‍ നിശ്ചലമാകും. അന്ന് വീടുകളിലെ പരിസരം പൂര്‍ണമായും ശുചീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ ഇന്ന് പങ്കെടുത്തിരുന്നു. കേരള സര്‍ക്കാര്‍ കോവിഡ് ബാധയെ ചെറുക്കാന്‍ സ്വീകരിച്ച നടപടികളെ പ്രധാനമന്ത്രിയോട് വിശദീകരിച്ചതായും ആവശ്യങ്ങൾ ഉന്നയിച്ചതായും അദ്ദേഹം പറഞ്ഞു.

ജനത കർഫ്യു: ഞായറാഴ്ച്ച മുതല്‍ മതപരമായ ചടങ്ങുകളെല്ലാം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ച്‌ താമരശ്ശേരി രൂപത

അതേസമയം കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യുവിന് പിന്തുണ പ്രഖ്യാപിച്ച്‌ വ്യാപാരി വ്യവസായി ഏകോപന സമിതി. മാര്‍ച്ച്‌ 22 ഞായറാഴ്ച്ച മുഴുവന്‍ കടകളും അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി സി എച്ച്‌ ആലിക്കുട്ടി ഹാജി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button