
കണ്ണൂര്‍: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യുവിന് പിന്തുണ പ്രഖ്യാപിച്ച് മാര്‍ച്ച് 22 ഞായറാഴ്ച്ച മുഴുവന്‍ കടകളും അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി സി എച്ച് ആലിക്കുട്ടി ഹാജി അറിയിച്ചു. കണ്ണൂരില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
അതേസമയം ജനതാ കര്‍ഫ്യൂവിന് പിന്തുണ അറിയിച്ച് ഞായറാഴ്ച്ച സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 22 ഞായറാഴ്ച്ചയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Post Your Comments