സെല്‍ഫ് ക്വാരന്റീന്‍ പ്രോട്ടോകോള്‍ ലംഘിച്ച് ഒരു പരിപാടിയില്‍ പങ്കെടുത്തതിന് റയല്‍ മാഡ്രിഡിന്റെ സെര്‍ബിയന്‍ താരമായ സ്‌ട്രൈക്കര്‍ യോവിച് അറസ്റ്റിലാകാന്‍ സാധ്യത. കൊറോണ വ്യാപിച്ചിരിക്കുന്ന മാഡ്രിഡില്‍ നിന്ന് സെര്‍ബിയയില്‍ എത്തിയ യോവിചിന് രണ്ട് ആഴ്ചയായിരുന്നു സെല്‍ഫ് ഐസൊലേഷന്‍ പറഞ്ഞിരുന്നത്. എന്നാല്‍ താരം ഇത് കണക്കിലെടുക്കാതെ തന്റെ കാമുകിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തതാണ് വിനയായിരിക്കുന്നത്.
യോവിചിനെതിരെ കടുത്ത നടപടി തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന. പണക്കാരനാണെന്നും അറിയപ്പെടുന്ന ആളാണെന്നതും ഒന്നും പരിഗണിക്കില്ലെന്ന് സെര്‍ബിയന്‍ ഇന്റീരിയര്‍ മന്ത്രി സ്റ്റെഫനോവിച് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കടുത്ത ശിക്ഷ തന്നെയായിരിക്കും താരത്തിന് ലഭിക്കുക എന്നുറപ്പായി കഴിഞ്ഞു. ഒന്നുകില്‍ നിയമം അനുസരിക്കണം അല്ലെങ്കില്‍ ജയില്‍ ആണ് ശിക്ഷ എന്നും സ്റ്റെഫനോവിച് പറഞ്ഞു.
Post Your Comments