Latest NewsIndiaNews

നിര്‍ഭയ കേസ് കുറ്റവാളികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. എ പി സിംഗിനെ ചെരുപ്പൂരി അടിക്കാന്‍ ശ്രമിച്ച് മറ്റൊരു അഭിഭാഷക

ന്യൂഡൽഹി: നിര്‍ഭയ കേസ് കുറ്റവാളികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. എ പി സിംഗിനെ ചെരുപ്പൂരി അടിക്കാന്‍ ശ്രമിച്ച് മറ്റൊരു അഭിഭാഷക. കേസിലെ അവസാന ഹര്‍ജിയും തള്ളിയതിന് പിന്നാലെ സുപ്രീംകോടതിക്ക് പുറത്തെത്തിയപ്പോഴാണ് എ പി സിംഗിനെതിരെ ആക്രമണ ശ്രമം ഉണ്ടായത്. എ പി സിംഗ് കുറ്റവാളികളെ സഹായിക്കാന്‍ ശ്രമിക്കുകയാണ്. സ്ത്രീകള്‍ക്കെതിരെ ആക്രമണം നടത്തുവരെയാണ് സഹായിക്കുന്നത്. ഇങ്ങനെയുള്ളവരെ കോടതിയില്‍ കയറാന്‍ അനുവദിക്കരുത് എന്നിങ്ങനെ പറഞ്ഞുകൊണ്ടാണ് അഭിഭാഷക ആക്രമിക്കാൻ ശ്രമിച്ചത്. സ്ഥലത്ത് ഉണ്ടായിരുന്ന മറ്റ് അഭിഭാഷകര്‍ ചേര്‍ന്ന് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു.

Read also: ശിക്ഷ നടപ്പാക്കിയത് നാലുപേര്‍ക്കും ഒരുമിച്ച്‌: മകളുടെ ആത്മാവിന്​ ശാന്തി കിട്ടിയെന്ന് ആശ ദേവി

അതേസമയം കേസിലെ നാല് പ്രതികളെയും രാവിലെ 5.30 ന് തന്നെ തൂക്കിലേറ്റി. 5.31ന് വധശിക്ഷ നടപ്പാക്കിയ വിവരം തീഹാര്‍ ജയില്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരണം പൂര്‍ണമായും ഉറപ്പാക്കാന്‍ വേണ്ടി തൂക്കിലേറ്റിയ നാലു പേരുടേയും മൃതദേഹങ്ങള്‍ ചട്ടപ്രകാരം അര മണിക്കൂര്‍ കൂടി തൂക്കുകയറില്‍ തന്നെ കിടന്നു. തുടര്‍ന്ന് ആറു മണിയോടെ മൃതദേഹങ്ങള്‍ തൂക്കുകയറില്‍ നിന്നും അഴിച്ച്‌ നിലത്ത് കിടത്തി. ഡല്‍ഹി ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button