Latest NewsIndiaNews

ആത്മഹത്യാ ഭീഷണിയുമായി നിര്‍ഭയ കേസ് പ്രതി അക്ഷയ് സിങ്ങിന്റെ ഭാര്യ

ന്യൂഡല്‍ഹി : ആത്മഹത്യാ ഭീഷണിയുമായി നിര്‍ഭയ കേസ് പ്രതി അക്ഷയ് കുമാര്‍ സിങ്ങിന്റെ ഭാര്യ പുനിത ദേവി. നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് പ്രതിയുടെ ഭാര്യയരടെ ആത്മഹത്യ ഭീക്ഷണി. കുട്ടികളുമായി രാവിലെ മുതല്‍ പുനിത കോടതിക്കു പുറത്ത് ഉണ്ടായിരുന്നു. ഇടയ്ക്ക് ഇവര്‍ ബോധം മറഞ്ഞു വീഴുകയും ബോധം വീണ്ടെടുത്ത ശേഷം ചെരുപ്പ് ഉപയോഗിച്ച് പുനിത സ്വയം അടിക്കാനും തുടങ്ങി. എനിക്ക് ജീവിക്കാന്‍ ആഗ്രഹമില്ല. ഞാന്‍ ആത്മഹത്യ ചെയ്യുമെന്നും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. നാളെ രാവിലെ 5.30ന് നാലുപേരെയും തൂക്കിലേറ്റാനാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചിക്കുന്നത്.

വിധവയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ് ഇന്നലെ വിവാഹമോചനത്തിന് ബിഹാറിലെ പ്രാദേശിക കോടതിയില്‍ പുനിത അപേക്ഷ നല്‍കിയിരുന്നു. ഭര്‍ത്താവ് നിരപരാധിയാണെന്നും, അദ്ദേഹത്തെ തൂക്കിലേറ്റുന്നതിനു മുമ്പ് നിയമപരമായി വിവാഹമോചനം നേടാന്‍ താന്‍ ആഗ്രഹിക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഈ കേസ് നീട്ടിവെക്കുകയാണുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button