ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ കോളിക്കം സൃഷ്ടിച്ച നിര്‍ഭയ പീഡനക്കേസിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം . രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ പീഡനക്കേസിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം. പ്രായത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപെട്ട കുട്ടിക്കുറ്റവാളിയുടേതെന്ന പേരില്‍ കേസിലെ മറ്റൊരു പ്രതിയായിരുന്ന വിനയ് ശര്‍മ്മയുടെ ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചാരണം. നിര്‍ഭയ കേസില്‍ രക്ഷപെട്ട കുട്ടിക്കുറ്റവാളി ഇയാളാണെന്നും ഇയാളെയും തൂക്കിലേറ്റണമെന്നും ആവശ്യപ്പെട്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തിയാര്‍ജിച്ചിരിക്കുന്നത്.
അതേസമയം കേസിലെ തന്നെ മറ്റൊരു പ്രതിയായിരുന്ന വിനയ് ശര്‍മ്മയുടെ ചിത്രമാണ് തെറ്റായ രീതിയില്‍ പ്രചരിക്കുന്നത്. വിനയ് ശര്‍മ്മ അടക്കം കേസില്‍ ശിക്ഷിക്കപ്പെട്ട നാല് പ്രതികളെയും ഇക്കഴിഞ്ഞ മാര്‍ച്ച് 20ന് തൂക്കിലേറ്റി ശിക്ഷ നടപ്പിലാക്കിയിരുന്നു എന്നതാണ് യഥാര്‍ത്ഥ വസ്തുത. എന്നാല്‍ ഈ വസ്തുത മറച്ചുവച്ചാണ് പ്രചാരണം. വിനയ് ശര്‍മ്മയുടെ ചിത്രം കാണിച്ചുകൊണ്ട് ഇയാളാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതിയെന്നും ഇയാള്‍ക്ക് ഇപ്പോള്‍ പ്രായപൂര്‍ത്തി ആയതിനാല്‍ തൂക്കിലേറ്റണമെന്നുമാണ് ആവശ്യം.
2012 ഡിസംബര്‍ 14ന് രാത്രിയിലാണ് ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടി പീഡനത്തിനിരയായത്. ആന്തരികാവയവങ്ങള്‍ അടക്കം പുറത്തുവരുന്ന വിധം അതിക്രൂരമായ പീഡനമാണ് പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത്. ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്. രാജ്യത്തിനകത്തും പുറത്തും വന്‍ പ്രക്ഷോഭത്തിനിടയാക്കിയ പീഡനത്തില്‍ ആറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments