Latest NewsNewsIndia

നാല് നേരം പത്രസമ്മേളനം നടത്താതെ ഫേസ്ബുക്കിൽ തള്ളാൻ ആളെയിറക്കാതെ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നു; തമിഴ്നാടിനെ പുകഴ്ത്തി ടിപി സെൻകുമാർ

തമിഴ്നാടിനെ കൊറോണ ഫ്രീ സ്റ്റേറ്റ് എന്നാണിപ്പോൾ അറിയപ്പെടുന്നതെന്നും അതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കി ടിപി സെൻകുമാർ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഏതാണ്ട് 7 കോടിയോളം ജനസംഖ്യയുള്ള (കേരളത്തിന്റെ ഇരട്ടി ) ഒരു സംസ്ഥാനത്തെ, വ്യാപകമായിക്കൊണ്ടിരിക്കുന്ന വൈറസ് ബാധിക്കാത്ത രീതിയിലാക്കണമെങ്കിൽ ഇവരുടെ പ്രവർത്തനങ്ങൾ മികച്ചത് തന്നെയല്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു. ദിവസവും നാല് നേരം പത്രസമ്മേളനം നടത്താതെ FB യിൽ തള്ളാൻ ആളെയിറക്കാതെ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നു. ആരോഗ്യ പ്രവർത്തകർ വഴി കൃത്യമായ നിർദ്ദേശങ്ങൾ ജനങ്ങളിലെത്തിക്കുന്നുവെന്നും സെൻകുമാർ കൂട്ടിച്ചേർക്കുന്നു.

Read also: വര്‍ഷങ്ങളായി മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുക മാത്രം ചെയ്തിരുന്ന ആളാണ് താന്‍; എന്നാൽ ഇപ്പോൾ പ്രധാനമന്ത്രിയുടെ മഹത്വം തിരിച്ചറിയുന്നു; വൈറലായി കുറിപ്പ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

തമിഴ്നാടിനെ കൊറോണ ഫ്രീ സ്റ്റേറ്റ് എന്നാണിപ്പോൾ അറിയപ്പെടുന്നത്. ഏതാണ്ട് 7 കോടിയോളം ജനസംഖ്യയുള്ള (കേരളത്തിന്റെ ഇരട്ടി ) ഒരു സംസ്ഥാനത്തെ, വ്യാപകമായിക്കൊണ്ടിരിക്കുന്ന വൈറസ് ബാധിക്കാത്ത രീതിയിലാക്കണമെങ്കിൽ ഇവരുടെ പ്രവർത്തനങ്ങൾ മികച്ചത് തന്നെയല്ലേ?

ദിവസവും നാല് നേരം പത്രസമ്മേളനം നടത്താതെ FB യിൽ തള്ളാൻ ആളെയിറക്കാതെ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നു. ആരോഗ്യ പ്രവർത്തകർ വഴി കൃത്യമായ നിർദ്ദേശങ്ങൾ ജനങ്ങളിലെത്തിക്കുന്നു. കേരളത്തിലുള്ളതിനേക്കാൾ വിസ്തൃതമായതും
ജനത്തിരക്കേറിയതുമായ ഇൻറർനാഷണൽ
എയർപ്പോർട്ടുകളും ഉണ്ട്.

തമിഴ് ജനതയിൽ നിന്നും ഒരു പാട് കാര്യങ്ങൾ അറിഞ്ഞു, മനസ്സിലാക്കി, പഠിക്കാം. സനാതന ധർമ്മസംസ്ക്കാരത്തിൽ നിന്നും
അണുവിട വ്യത്യാസം വരുത്താത്ത ഓരോ അനുഷ്ഠാനങ്ങളും അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട്. പ്രബുദ്ധ മലയാളികൾ “കുളിയ്ക്കാത്ത പാണ്ടികൾ ” എന്ന് പരിഹസിക്കുമ്പോഴും,

മുഖത്ത് മഞ്ഞളും തലയിൽ ശിക്കക്കായ് പൊടിയും തേയ്ക്കാത്ത സ്ത്രീകൾ വിരളം. കർപ്പൂരം, അഗർബത്തി, കുങ്കുമം ഇവ നിത്യപൂജയിൽ നിർബന്ധം.
ആഴ്ചയിൽ രണ്ട് ദിവസം കുരുമുളക് ജീരകം ഇഞ്ചി വെളുത്തുള്ളി ഇവ ചേർത്ത വെൺ പൊങ്കലും നിത്യേനയെന്നോണം രസവും ആഹാരത്തിന്റെ ശീലുകൾ. മൽസ്യ മാംസാദികൾ തുലോം കുറവ്. കൈ കൂപ്പി വണക്കം പറയുന്നത് തന്നെ പഴക്കം. ശുഭകാര്യങ്ങളെല്ലാം രാഹുകാലവും യമകണ്ഡക
കാലവും നോക്കിയതിന് ശേഷം മാത്രം.

ജീവിത രീതിയിലും സംസ്ക്കാരത്തിലും
സമ്പ്രദായത്തിലും ആചാരത്തിലും അനുഷ്ഠാനത്തിലുമെല്ലാം അണുവിട തെറ്റാതെ ജീവിക്കുന്നവരെ ഒരു വൈറസിനും വിഴുങ്ങാനാകില്ല.
Post By: Ganga Balakrishna Varier

shortlink

Related Articles

Post Your Comments

Related Articles


Back to top button