Latest NewsNewsIndia

വര്‍ഷങ്ങളായി മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുക മാത്രം ചെയ്തിരുന്ന ആളാണ് താന്‍; എന്നാൽ ഇപ്പോൾ പ്രധാനമന്ത്രിയുടെ മഹത്വം തിരിച്ചറിയുന്നു; വൈറലായി കുറിപ്പ്

ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധ തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പുകഴ്ത്തി ഒരു പിതാവ്. മുംബൈ സ്വദേശിയായ സുജയ് കദം ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇറ്റലിയില്‍ കുടുങ്ങിക്കിടന്ന മകളെ രക്ഷിച്ച് നാട്ടില്‍ എത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

Read also: തങ്ങളുടെ കാര്യം ഇതിലൂടെ ഭദ്രമാക്കി കളയാം എന്ന് കരുതേണ്ട; പണം തിരിച്ചു കൊടുക്കണം; താക്കീത് നൽകി മുഖ്യമന്ത്രി

ഫെബ്രുവരി നാലിനാണ് ഉപരിപഠനത്തിനായി മകൾ നാട്ടിലേക്ക് പോയത്. ഫെബ്രുവരി 22 ന് കോളേജില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാൽ അവിടെ എത്തിയതിന് ശേഷമാണ് കോളേജ് അടച്ചിട്ടിരിക്കുകയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് മകള്‍ അവിടെ കുടുങ്ങി. പിന്നീട് മാര്‍ച്ച് 10 ന് പ്രദേശത്ത് എല്ലാം അടച്ചു പൂട്ടിയെന്നും പതിനഞ്ച് ദിവസത്തേക്ക് മാത്രമാണ് ഭക്ഷണം ഉള്ളതെന്നും മകള്‍ അറിയിച്ചു. ഉടന്‍ തന്നെ മകളോട് ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ആവശ്യപ്പെട്ടെങ്കിലും ഇറ്റലി സര്‍ക്കാര്‍ സര്‍ട്ടിഫിക്കേഷന്‍ ആവശ്യപ്പെട്ടിരുന്നതിനാല്‍ കഴിഞ്ഞില്ല. ഒടുവിൽ മാര്‍ച്ച് 12 ന് ഇന്ത്യന്‍ എംബസ്സിയില്‍ എത്തി വിവരം അറിയിക്കുകയും ഇ മെയില്‍ അയക്കുകയും ചെയ്തു. അന്ന് രാത്രിമകളുടെ ഫോണ്‍വന്നു. ഇറ്റലിയിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ഫോണ്‍വന്നിരുന്നെന്നും അടുത്ത ദിവസം തന്നെ ഇന്ത്യയിലേക്ക് അയക്കുമെന്നും പറഞ്ഞു. 15 ന് തന്നെ മകൾ എത്തിയെന്നും അദ്ദേഹം പറയുന്നു. വര്‍ഷങ്ങളായി മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുക മാത്രം ചെയ്തിരുന്ന ആളാണ് താന്‍. എന്നാല്‍ ഇന്ന് മോദി സര്‍ക്കാരിന്റ മഹത്വം തിരിച്ചറിയുന്നു. മകളുടെ രക്ഷകര്‍ത്താവ് താന്‍ മാത്രമാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്ന് മോദി സര്‍ക്കാരും മകളുടെ രക്ഷകര്‍ത്താവാണെന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button