അബുദാബി : ഏറെ ദുഷ്‌കരമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കോവിഡ് 19 നെ കുറിച്ചായിരുന്നു അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സെയ്ദ് അല്‍നഹ്യാന്റെ പ്രസംഗം .ഇതോടെ ജനങ്ങളുടെ ഇടയില്‍ നിന്നിരുന്ന കോവിഡ്-19നെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ക്ക് വിരാമമായി.
Read Also : ഗൾഫ് രാജ്യത്ത് 15പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു
കോവിഡ് 19 പടരാതിരിയ്ക്കാന്‍ രാജ്യം സ്വീകരിച്ച നടപടികള്‍ അദ്ദേഹം എടുത്തു പറഞ്ഞു. ലോകം കോവിഡിനു മുന്നില്‍ തോല്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യം ഉള്‍പ്പെടെയുള്ള ലോകം കടന്നു പോയിക്കൊണ്ടിരിക്കുന്നത് ഏറെ ദുഷ്‌കരമായ ഒരു ഘട്ടത്തിലൂടെയാണ്. അസുഖവുമായി ബന്ധപ്പെട്ട എല്ലാ വെല്ലുവിളികളും നാം ഒറ്റക്കെട്ടായി നേരിടും.
കോവിഡ്-19 സംബന്ധിച്ച് രാജ്യത്തിന് ഇപ്പോള്‍ ഉത്കണ്്ഠ ഇല്ല. കാരണം മറ്റുള്ള രാഷ്ട്രങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെട്ടതാണ്.
മാത്രമല്ല പാരമ്പര്യങ്ങളില്‍ ഊന്നി നില്‍ക്കുന്ന നമ്മുടെ സംസ്‌കാരവും ചില നിയമങ്ങളും കോവിഡിനെ തടയാന്‍ മാറ്റിവെച്ചേ മതിയാകൂ. എങ്കിലും ഓരോ പൗരനും ഈ അവസരത്തില്‍ നമ്മുടെ കുടുംബങ്ങളെ പരിപാലിയ്ക്കണം. മന്ത്രാലയ നിര്‍ദേശങ്ങള്‍ അനുസരിയ്ക്കണം. ഇതെല്ലാം നമ്മുടെ രാജ്യത്തു നിന്നും കോവിഡിനെ തുടച്ചു നീക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്#ു
Post Your Comments