അഹമ്മദാബാദ്: രാജ്യസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ നിയമസഭാംഗത്വം രാജിവെച്ച ഗുജറാത്തിലെ അഞ്ച് എം.എല്‍.എമാരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സോമബായി പട്ടേല്‍, ജെ.വി. കകദിയ, പ്രദ്യുമാന്‍സിന്‍ ജദേജ, പ്രവിന്‍ മാരു, മംഗള്‍ ഗാവിത് എന്നിവരെയാണ് സ്പെന്‍ഡ് ചെയ്തത്.നാല് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എംഎല്‍എമാര്‍ രാജിവച്ചത്.
പാര്‍ട്ടിയെ അവഗണിച്ചതിനാണ് എംഎല്‍എമാര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചവ്ദ പറഞ്ഞു.മാര്‍ച്ച് 26 ന് ആണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിക്ക് 103 അംഗങ്ങളും കോണ്‍ഗ്രസിന് 68 എം.എല്‍.എമാരുമാണ് നിയമസഭയിലുള്ളത്. നാല് അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. 37 മുന്‍ഗണന വോട്ടുകള്‍ കിട്ടിയാല്‍ ഒരാള്‍ക്ക് ജയിക്കാനാകും.
അതേസമയം കൂടുതൽ എംഎൽഎമാർ കൂറുമാറാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. അതെ സമയം കൂടുതൽ കൊഴിഞ്ഞുപോക്കുണ്ടാകാതിരിക്കാൻ എംഎൽഎമാരെ കൊണ്ഗ്രെസ്സ് റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.
എം.എല്‍.എമാരുടെ രാജിയുടെ മുമ്പുള്ള അവസ്ഥ വെച്ച് രണ്ടംഗങ്ങളെ കോണ്‍ഗ്രസിന് രാജ്യസഭയിലേക്ക് അയക്കാനാകുമായിരുന്നു. രണ്ട് പേരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തതാണ്. എന്നാല്‍, എം.എല്‍.എമാരുടെ രാജിയോടെ ഒരാള്‍ തോല്‍ക്കുന്ന അവസ്ഥയാണുള്ളത്.
Post Your Comments