ജെയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പോരാട്ടത്തില്‍ ബി.എസ്.പിയും കക്ഷി ചേരുന്നു. കഴിഞ്ഞ വര്‍ഷം ബിഎസ്പി പാര്‍ട്ടിയുടെ മുഴുവന്‍ എം.എല്‍.എമാരെയും കോൺഗ്രസ്സ് മറുകണ്ടം ചാടിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയമായി വലിയ തിരിച്ചടി നേരിട്ട ബി.എസ്.പി രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചു. കോണ്‍ഗ്രസിനെതിരായ നിയമപോരാട്ടത്തില്‍ ബി.എസ്.പി അധ്യക്ഷ മായാവതി ബി.ജെ.പിക്ക് ഒപ്പം നിന്നേക്കുമെന്നാണ് കോടതിയില്‍ ഹര്‍ജി നല്‍കിയതിലൂടെ ബി.എസ്.പി സൂചിപ്പിക്കുന്നത്.
ബി.എസ്.പിയുടെ ആറ് എം.എല്‍.എമാരും കോണ്‍ഗ്രസിലേക്ക് കൂറുമാറി ലയിക്കാനുള്ള തീരുമാനത്തിനെതിരെ കഴിഞ്ഞ മാസം ബി.ജെ.പി കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ കക്ഷി ചേരാന്‍ ബി.എസ്.പി ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കി.ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ലയിക്കുന്നതിനെതിരെ കഴിഞ്ഞ മാര്‍ച്ചില്‍ നിയമസഭാ സ്പീക്കര്‍ക്കും ബി.ജെ.പി പരാതി നല്‍കിയിരുന്നു.
കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയ എം.എല്‍.എമാര്‍ക്കെതിരെ കൂറുമാറ്റ നിയമപ്രകാരം നടപടിയെടുക്കുന്നത് തടയാന്‍ ബി.എസ്.പി എം.എല്‍.എമാരെ മറുകണ്ടം ചാടിച്ച കോണ്‍ഗ്രസ് നടപടി ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി നീക്കം നടത്തുന്നത്.കോണ്‍ഗ്രസ് മറുകണ്ടം ചാടിച്ച ബി.എസ്.പി എം.എല്‍.എമാര്‍ക്ക് ഇന്നലെ ബി.എസ്.പി നേതൃത്വം വിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസിന് എതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബി.എസ്.പി വിപ്പ് നല്‍കിയത്.
സര്‍ക്കാരിന് ഭൂരിപക്ഷം നിലനിര്‍ത്താന്‍ അശോക് ഘെലോട്ടിന് ബി.എസ്.പിയുടെ ആറ് എം.എല്‍.എമാരുടെ പിന്തുണ അനിവാര്യമാണ്. എം.എല്‍.എമാര്‍ക്ക് മാത്രമായി ലയന തീരുമാനം എടുക്കാനാകില്ലെന്നും ബി.എസ്.പി ദേശീയ തലത്തില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണെന്നും അവര്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments