Latest NewsIndia

രണ്ട്‌ കോൺഗ്രസ് എംഎൽഎ മാരും ക്രിക്കറ്റ് താരവും ബിജെപിയിൽ

സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചി​ട്ടും ഇ​യാ​ള്‍ പാ​ര്‍​ട്ടി വി​ട്ട​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുകയാണ്. ഏറ്റവും ഒടുവിലായി പഞ്ചാബിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി രണ്ടു കോൺഗ്രസ് എംഎൽഎമാരും ഒപ്പം പ്രമുഖ ക്രിക്കറ്റ് താരം ദിനേശ് മോംഗിയയും ബിജെപിയിൽ ചേർന്ന വാർത്തയാണ് പുറത്തു വരുന്നത്. 1977 ൽ ചണ്ഡീഗഡിൽ ജനിച്ച ദിനേശ് മോംഗിയ 2001 -2007 കാലത്ത് ഇന്ത്യക്കായി 57 ഏകദിന മത്സരങ്ങളിൽ നിന്ന് 1230 റൺസ് നേടിയിട്ടുണ്ട്. സ്പിന്നറായ മോംഗിയ 14 വിക്കറ്റും നേടിയിട്ടുണ്ട്.

അതേസമയം ബിജെപിയിലേക്ക് രണ്ടു എംഎംഎമാർ കൂടി ചേർന്നിട്ടുണ്ട്. പഞ്ചാബിലെ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​വും എം​പി​യു​മാ​യ പ്ര​താ​പ് ബ​ജ്‌​വ​യു​ടെ സ​ഹോ​ദ​ര​നും എം​എ​ല്‍​എ​യു​മാ​യി ഫ​ത്തേ ജം​ഗ് സിം​ഗ് ബ​ജ്‌​വ​യാ​ണ് ഇ​തി​ല്‍ ഒ​രാ​ള്‍. ഖാ​ദി​യ​നി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ​യാ​ണ് ഫ​ത്തേ ജം​ഗ്. അ​ടു​ത്തി​ടെ ന​ട​ന്ന റാ​ലി​യി​ല്‍ ഫ​ത്തേ ജം​ഗ് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് പി​സി​സി അ​ധ്യ​ക്ഷ​ന്‍ ന​വ്‌​ജ്യോ​ത് സിം​ഗ് സി​ദ്ധു പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചി​ട്ടും ഇ​യാ​ള്‍ പാ​ര്‍​ട്ടി വി​ട്ട​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

ഹ​ര്‍​ഗോ​ബി​ന്ദ്പു​രി​ല്‍ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യാ​യ ബ​ല്‍​വീ​ന്ദ​ര്‍ സിം​ഗ് ല​ഡ്ഡി​യാ​ണ് ബി​ജെ​പി​യി​ലേ​ക്ക് കൂ​റു​മാ​റി​യ അ​ടു​ത്ത​യാ​ള്‍. മ​റ്റൊ​രു കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യാ​യ റാ​ണ ഗു​ര്‍​മീ​ത് സോ​ധി​യും ക​ഴി​ഞ്ഞ​യാ​ഴ്ച ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നി​രു​ന്നു.ഇ​വ​ര്‍ മൂ​ന്ന് പേ​രും മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​മ​രീ​ന്ദ​ര്‍ സിം​ഗി​ന്‍റെ വി​ശ്വ​സ്ത​രാ​ണ്. എ​ന്നാ​ല്‍ അ​മ​രീ​ന്ദ​ര്‍ സിം​ഗി​ന്‍റെ പു​തി​യ സം​ഘ​ട​ന​യാ​യ പ​ഞ്ചാ​ബ് ലോ​ക് കോ​ണ്‍​ഗ്ര​സി​ന് പ​ക​രം അ​വ​ര്‍ ബി​ജെ​പി​യി​ലേ​ക്കാ​ണ് പോ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button