ഡല്‍ഹി: ഹരിയാനയിലെ കോണ്‍ഗ്രസ് എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റി. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവർക്ക് രാജ്യസഭാ സീറ്റ് നൽകിയതിൽ 30 എം.എൽ.എമാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതേതുടർന്ന്, എം.എല്‍.എമാർ കാലുമാറുമെന്ന് ഭയന്നാണ് ഛത്തീസ്ഗഢിലെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.
രാജ്യസഭയിലേക്ക് ഹരിയാനയിൽ നിന്ന് രണ്ട് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ, ബി.ജെ.പിക്കും കോൺഗ്രസിനും ഓരോ സീറ്റ് വീതം നേടാൻ കഴിയും. ബി.ജെ.പിയുടെ കൃഷ്ണലാൽ പൻവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാന്‍റെ ചുമതലയുള്ള അജയ് മാക്കാനാണ് കോൺഗ്രസ് സ്ഥാനാർത്ഥി.
‘രാഹുലിനും സോണിയയ്ക്കും ഇ ഡി നോട്ടീസ് നല്ല കാര്യം, വൈകിച്ചത് മോദി സര്‍ക്കാര്‍’ : സുബ്രമണ്യൻ സ്വാമി
അതേസമയം, സംസ്ഥാനത്തെ നേതാക്കളെ ഒഴിവാക്കി പുറത്ത് നിന്നുള്ള ആൾക്ക് സീറ്റ് നൽകിയതിൽ ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. 15 സംസ്ഥാനങ്ങളിൽ നിന്നായി 57 സീറ്റുകളിലേക്കാണ്, രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ മഹാരാഷ്ട്ര, ഹരിയാന, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ശക്തമായ മത്സരം നടക്കുന്നത്.
Post Your Comments