Latest NewsIndia

‘മാസ്ക് വാങ്ങേണ്ട, കോവിഡ്‌ ചെറുക്കാന്‍ മന്ത്രത്തകിട്‌’ ; വ്യാജ സിദ്ധൻ അറസ്‌റ്റില്‍

കോവിഡ്‌-19 വൈറസ്‌ വ്യാപനത്തിന്റെ പേരില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ഇത്തരക്കാരുടെ മുതലെടുപ്പുകൾ.

ലഖ്‌നൗ: മന്ത്രത്തകിട്‌ കൊണ്ട്‌ കോവിഡ്‌ 19 വൈറസ്‌ ബാധയകറ്റാമെന്നു പ്രചരിപ്പിച്ച “ബാബ” ഉത്തര്‍പ്രദേശില്‍ അറസ്‌റ്റില്‍. ലഖ്‌നൗ സ്വദേശി അഹമ്മദ്‌ സിദ്ദിഖിയാണ്‌ പിടിയിലായത്‌.മാസ്‌ക്‌ വാങ്ങാന്‍ ശേഷിയില്ലാത്തവര്‍ 11 രൂപ മുടക്കി തന്റെ മന്ത്രത്തകിട്‌ വാങ്ങി ശരീരത്തില്‍ സൂക്ഷിച്ചാല്‍ കോവിഡ്‌ 19 വൈറസ്‌ ബാധിക്കില്ലെന്നായിരുന്നു പ്രചാരണം.

ഇക്കാര്യം ചൂണ്ടിക്കാട്ടി തന്റെ കടയ്‌ക്കു മുന്നില്‍ ഇദ്ദേഹം ബാനര്‍ കെട്ടുകയും ചെയ്‌തിരുന്നു. അറസ്‌റ്റ്‌ ചെയ്‌തെങ്കിലും താക്കീത്‌ നല്‍കിയശേഷം ബാബയെ പിന്നീട്‌ പോലീസ്‌ വിട്ടയച്ചു. ഇത്തരത്തിൽ നിരവധി പേരാണ് കോവിഡ് 19 വൈറസ് ബാധക്കെതിരെ വ്യാജ പ്രചാരണവുമായി ഉള്ളത്.

ഡല്‍ഹിയില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു ; ഷഹീന്‍ബാഗിനും ബാധകം

ഇത്തരക്കാരെ കണ്ടാൽ അപ്പോൾ തന്നെ പോലീസിൽ അറിയിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. കോവിഡ്‌-19 വൈറസ്‌ വ്യാപനത്തിന്റെ പേരില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ഇത്തരക്കാരുടെ മുതലെടുപ്പുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button