ലക്‌നൗ: രോഗശാന്തി നല്‍കാമെന്ന് പറഞ്ഞ് 23കാരിയെ ബലാത്സംഗം ചെയ്ത 50കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലയിലാണ് സംഭവം. മുംബൈ സ്വദേശിയായ സ്ത്രീയെ ആണ് ആത്മീയ ശാന്തി നല്‍കാമെന്ന് പറഞ്ഞ് സയ്യിദ് മുഹമ്മദ് അഷ്റഫ് എന്നയാള്‍ ബലാത്സംഗം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also: ഫെബ്രുവരിയിലെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്ത് ബൈജൂസ്, ബാക്കി ഉടൻ നൽകിയേക്കും
യുവതി ഭര്‍ത്താവിനും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കും ഒപ്പം മാര്‍ച്ച് ഏഴിന് അംബേദ്കര്‍ നഗറിലെ ദര്‍ഗ സന്ദര്‍ശിച്ചിരുന്നു. ബന്ധുക്കളുടെ ഉപദേശ പ്രകാരമാണ് സയ്യിദ് മുഹമ്മദ് അഷ്റഫിനെ കണ്ടതെന്നും തങ്ങളുടെ കഷ്ടപ്പാടുകള്‍ പരിഹരിക്കപ്പെടുമെന്ന് ഇയാള്‍ ഉറപ്പ് നല്‍കിയെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളും മറ്റ് പ്രശ്‌നങ്ങളും കാരണം പ്രതിസന്ധിയിലായ കുടുംബത്തിന് ആത്മീയ സൗഖ്യം നല്‍കാമെന്നായിരുന്നു അഷ്‌റഫിന്റെ വാഗ്ദാനം.
അഷ്‌റഫ് യുവതിയെ ചികിത്സക്കെന്ന് പറഞ്ഞ് മുറിയിലേക്ക് കൊണ്ടുപോയി, മറ്റ് കുടുംബാംഗങ്ങളോട് പുറത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും യുവതി പുറത്തുവരാതിരുന്നതോടെ കുടുംബം ആശങ്കയിലായി. അവര്‍ വാതിലില്‍ മുട്ടാന്‍ തുടങ്ങി. തുടര്‍ച്ചയായി മുട്ടിയതിന് ശേഷം മാത്രമാണ് അഷ്‌റഫ് വാതില്‍ തുറന്നത്. വാതില്‍ തുറന്നതിനു പിന്നാലെ അയാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയി.
യുവതിയെ മുറിയില്‍ അവശനിലയിലാണ് കണ്ടെത്തിയതെന്ന് ഭര്‍ത്താവ് പറഞ്ഞു. അഷ്‌റഫ് തന്നെ ബലാത്സംഗം ചെയ്‌തെന്നും നടന്നത് പുറത്തുപറഞ്ഞാല്‍ കുടുംബത്തെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതി പ്രകാരം ബലാത്സംഗം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് അഷ്‌റഫിനെതിരെ ചുമത്തിയത്. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.
Post Your Comments