കൊറൊണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന യുവന്റസ് താരം റുഗാനിയുടെ കാമുകിക്കും കൊറൊണ സ്ഥിരീകരിച്ചു. റുഗനിയുടെ പങ്കാളിയായ മിഷേല പെര്സികോയ്ക്കാണ് പരിശോധനയില്‍ കൊറൊണ പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. പെര്സികോയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം റുഗാനി ഉടനെ രോഗ വിമുക്തമാകും എന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. താരത്തിന് കൊറോണ സ്ഥിരീകരിച്ചതോടെ ക്രിസ്റ്റിയാനൊ അടക്കമുള്ള താരങ്ങള്‍ ക്വാറന്റൈനിലാണ്.
Post Your Comments