പിതാവ് മരിച്ചിട്ടും ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ തൊടുപുഴ സ്വദേശി ലിനോ ആബേലിനെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. ലിനോ ആബേൽ കേരളത്തിലെ ജനങ്ങൾക്കായി ചെയ്ത ത്യാഗത്തെ അഭിനന്ദിക്കുന്നുവെന്നും ലിനോയുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊറോണ സംശയത്തെ തുടർന്ന് ഐസൊലേഷൻ വാർഡിൽ കഴിയേണ്ടിവന്നതിനാൽ ലിനോ അബേലിന് അച്ഛന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് അറിഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു. കേരളത്തിലെ ജനങ്ങൾക്കായി അദ്ദേഹം ചെയ്ത ത്യാഗത്തെ അഭിനന്ദിക്കുന്നുവെന്നായിരുന്നു ഗവർണറുടെ ട്വീറ്റ്.
ഉറക്കത്തില്‍ കട്ടിലില്‍ നിന്നു വീണ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അച്ഛനെ കാണാൻ എട്ടാം തീയതിയാണ് ഖത്തറില്‍ നിന്ന് ലിനോ ആബേല്‍ നാട്ടില്‍ എത്തിയത്. എന്നാല്‍, ജലദോഷം പിടിപ്പെട്ടതോടെ കൊറോണ ഉണ്ടെന്ന സംശയത്തിൽ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ ഐസൊലേഷൻ വാർഡിലേക്ക് മാറാൻ നിർദേശിക്കുകയും ചെയ്തു. ഇതിനിടെയാണ് അച്ഛന് ആബേലിന്റെ നില ഗുരുതരമാകുകയും മരിക്കുകയുമായിരുന്നു. വീഡിയോ കോളിലൂടെ മരണാനന്തര ചടങ്ങുകൾക്ക് സാക്ഷിയാകേണ്ടി വന്നതും മറ്റും ലിനോ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
“Heard about LinoAbel, who couldn’t attend the funeral of his dear father Sh. AbelOuseph, as he chose to stay in Isolation ward for suspected #Covid19 infection. I share Lino’s grief & appreciate his sacrifice for the people of Kerala “- Hon’ble Governor Shri Arif Mohammed Khan pic.twitter.com/Qj3y9OJSyb
— Kerala Governor (@KeralaGovernor) March 14, 2020
Post Your Comments