തിരുവനന്തപുരം: പുതിയ ബെന്‍സ് കാര്‍ വേണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also : 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്: വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഇടിയോട് കൂടിയ മഴയ്ക്കു സാധ്യത
‘പുതിയ കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന രാജ്ഭവന്‍ ഫയലില്‍ താന്‍ നടപടിയെടുത്തിട്ടില്ല. ചുരുക്കം ചില യാത്രകളിലൊഴികെ ഒരു വര്‍ഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച വാഹനമാണ്. എത് വാഹനം വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം’, ഗവര്‍ണര്‍ പറഞ്ഞു.
പുതിയ ബെന്‍സ് കാര്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം മുമ്പ് 85 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കിയിരുന്നു. ഗവര്‍ണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനം എടുത്തിരുന്നില്ല. ഇപ്പോള്‍ ഗവര്‍ണര്‍ ഉപയോഗിക്കുന്ന ബെന്‍സിന് 12 വര്‍ഷത്തെ പഴക്കമുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയര്‍ പരിശോധന നടത്തി വാഹനം മാറ്റണം എന്നാവശ്യപ്പെടുകയായിരുന്നു.
Post Your Comments