ThiruvananthapuramLatest NewsKeralaNattuvarthaNews

നയപ്രഖ്യാപനത്തിൽ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍, ഒപ്പിടാന്‍ ഉപാധി: അനിശ്ചിതത്വം

തിരുവനന്തപുരം: വെള്ളിയാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയ പ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കണമെന്ന് ഗവര്‍ണര്‍ ഉപാധിവെച്ചു.

അതേസമയം, മുഖ്യമന്ത്രി ഉൾപ്പെടെ അനുനയനീക്കത്തിന് ശ്രമം നടത്തിയെങ്കിലും ഗവർണർ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇതേ തുടർന്ന് നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നടക്കാനിരിക്കുന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം അനിശ്ചിത്വത്തിലായി. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ട് നയപ്രഖ്യാപന പ്രസംഗം കൈമാറിയപ്പോഴാണ് ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

നിതി ആയോഗും ഫോൺപേയും ചേർന്ന് ഫിൻടെക് ഹാക്കത്തോൺ 2022 പ്രഖ്യാപിച്ചു: സമ്മാനത്തുക 5 ലക്ഷം, അപേക്ഷിക്കേണ്ട രീതി

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളില്‍ രാഷ്ട്രീയമായി നിയമിക്കുന്നവരുടെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് എന്തിനാണെന്ന് ഗവര്‍ണര്‍ നേരത്തെ ചോദിച്ചിരുന്നു. പെന്‍ഷന്‍ ഉറപ്പാക്കാനായി സ്റ്റാഫ് അംഗങ്ങള്‍ രണ്ടുവര്‍ഷം കഴിഞ്ഞ് രാജിവെക്കുകയും പുതിയവരെ നിയമിക്കുകയും ചെയ്യുന്നത് നല്ലരീതിയല്ലെന്നും സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി കേഡര്‍മാരെ വളര്‍ത്തുന്നതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പേഴ്സണല്‍ സ്റ്റാഫുകളെ ഇഷ്ടംപോലെ നിയമിച്ച്, അവര്‍ക്ക് ശമ്പളവും പെന്‍ഷനും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഒരു നാണവുമില്ലാത്ത ഏര്‍പ്പാടാണതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button